'നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; ഈ ദിനത്തെക്കുറിച്ച് തലമുറകൾ സംസാരിക്കും'; പ്രധാനമന്ത്രി നരേന്ദ്രമോദി
- Published by:Arun krishna
- news18-malayalam
Last Updated:
ശ്രീരാമരന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ നീതിനല്‍കിയ ഇന്ത്യന്‍ ജുഡീഷ്യറിയോട് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു
അയോധ്യ: നൂറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന്‍റെയും ത്യാഗത്തിന്‍റെയും തപസ്സിന്‍റെയും ഫലമായി നമ്മുടെ ശ്രീരാമന്‍ അയോധ്യയിലേക്ക് ആഗതനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാംലല്ല ഇനി ടെന്റില്‍ താമസിക്കില്ല,അത് ഗംഭീരമായ ക്ഷേത്രത്തിലാകും ഇന്ന് മുതല്‍ താമസിക്കുക. രാമന്‍ തര്‍ക്കമല്ല മറിച്ച് പരിഹാരമാണെന്നും മോദി പറഞ്ഞു. അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് ശേഷം ജനങ്ങളെ അഭിസംബോദധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഒരു സാധാരണ ദിവസമല്ല, പുതിയ കാലക്രമത്തിന്റെ ഉദയമാണ്. തലമുറകളോളം ഈ ദിവസവും ഈ നിമിഷവും അനുസ്മരിക്കും. ഈ അനുഗൃഹീത നിമിഷത്തിന് സാക്ഷികളാകാൻ നമുക്ക് അവസരം ലഭിച്ചത് ശ്രീരാമന്റെ മഹാ അനുഗ്രഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീരാമക്ഷേത്രം ലഭിച്ചതോടെ രാജ്യത്തിന് കൂടുതൽ ആത്മവിശ്വാസം കൈവരികയാണെന്നും മോദി പറഞ്ഞു.
advertisement
ശ്രീരാമന്റെ ക്ഷേത്രം നിയമാനുസൃതമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്, ശ്രീരാമരന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ നീതിനല്‍കിയ ഇന്ത്യന്‍ ജുഡീഷ്യറിയോട് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള തന്‍റെ 11 ദിവസത്തെ വ്രതാനുഷ്ഠാന വേളയിൽ രാമന്റെ കാൽപ്പാടുകളുള്ള എല്ലാ സ്ഥലങ്ങളിലും താൻ പോയിരുന്നുവെന്ന് മോദി കൂട്ടിച്ചേര്‍ത്തു. ശ്രീരാമന്റെ വരവിൽ അയോധ്യയിലെയും രാജ്യത്തെ മുഴുവൻ ജനങ്ങളും ആഹ്ലാദത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം നിര്‍മിക്കാന്‍ കാലതാമസം വന്നതില്‍ രാമന്‍ നമ്മോട് ക്ഷമിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.'ഞങ്ങളുടെ സ്‌നേഹത്തിലും തപസ്സിലും എന്തോ കുറവുണ്ടായതിനാല്‍ ഞാന്‍ രാമനോട് മാപ്പ് ചോദിക്കുന്നു, കാരണം ഈ ജോലി (രാമക്ഷേത്ര നിര്‍മ്മാണം) വര്‍ഷങ്ങളോളം നടക്കാതെ പോയി. എന്നിരുന്നാലും, ആ വിടവ് ഇന്ന് നികത്തപ്പെട്ടു, ശ്രീരാമന്‍ നമ്മോട് ക്ഷമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Location :
Ayodhya,Faizabad,Uttar Pradesh
First Published :
Jan 22, 2024 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
'നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; ഈ ദിനത്തെക്കുറിച്ച് തലമുറകൾ സംസാരിക്കും'; പ്രധാനമന്ത്രി നരേന്ദ്രമോദി










