പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; കൊച്ചി, തിരുവനന്തപുരം മേഖലകളിൽ കമ്മീഷണറേറ്റുകൾ
Last Updated:
ഋഷിരാജ് സിംഗ് ജയിൽവകുപ്പ് മേധാവിയാകും; ആനന്ദകൃഷ്ണൻ പുതിയ എക്സൈസ് കമ്മീഷണർ
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. കൊച്ചി, തിരുവനന്തപുരം മേഖലകളിൽ പൊലീസ് കമ്മീഷണറേറ്റുകൾ രൂപീകരിച്ചു. ഐജി റാങ്കിലുള്ളവർ കമ്മീഷണർമാരാകും. കളക്ടറുടെ മജിസ്റ്റീരിയൽ അധികാരങ്ങൾ കമ്മീഷണർമാർക്കും നൽകും. എം ആർ അജിത്കുമാർ ദക്ഷിണമേഖല ഐജിയാകും. അശോക് യാദവ് ആണ് പുതിയ ഉത്തരമേഖലാ ഐ ജി. ക്രമസമാധാന ചുമതല ഒറ്റ എഡിജിപിക്ക് കീഴിലാക്കി. ഷെയ്ഖ് ദർബേഷ് സാഹിബിനാണ് ചുമതല. മനോജ് എബ്രഹാം പൊലീസ് ആസ്ഥാനത്തെ എഡിജിപിയാകും. ഐജി ദിനേന്ദ്ര കശ്യപ് തിരുവനന്തപുരത്തും വിജയ് സാഖറെ കൊച്ചിയിലും കമ്മീഷണറാകും. എഡിജിപി ആനന്ദകൃഷ്ണൻ പുതിയ എക്സൈസ് കമ്മീഷണറും ഋഷിരാജ് സിംഗ് ജയിൽ വകുപ്പ് മേധാവിയും ആകും. ഇതുസംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവച്ചു.
തീരുമാനങ്ങൾ ഇങ്ങനെ
- ക്രമസമാധാന ചുമതല ഒറ്റ എഡിജിപിക്ക് കീഴിൽ
- കൊച്ചി കമ്മീഷണർ വിജയ് സാഖറെ
- ഋഷിരാജ് സിംഗ് ജയിൽ വകുപ്പ് മേധാവിയായേക്കും
- എഡിജിപി ആനന്ദകൃഷ്ണൻ പുതിയ എക്സൈസ് കമ്മീഷണറാകും
- ഐജി ദിനേന്ദ്ര കശ്യപ് തിരുവനന്തപുരം കമ്മീഷണർ
- മനോജ് എബ്രഹാം പൊലീസ് ആസ്ഥാനത്തെ എഡിജിപി
- ഷെയ്ഖ് ദർബേഷ് സാഹിബ് ക്രമസമാധാന ചുമതലയുള്ള എഡിജിപി
- കളക്ടറുടെ മജിസ്റ്റീരിയൽ അധികാരങ്ങൾ കമ്മീഷണർമാർക്കും
- കൊച്ചി, തിരുവനന്തപുരം മേഖലകളിൽ പൊലീസ് കമ്മീഷണറേറ്റുകൾ
- ഐജി റാങ്കിലുള്ളവർ കമ്മീഷണർമാരാകും
advertisement
Location :
First Published :
June 06, 2019 11:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; കൊച്ചി, തിരുവനന്തപുരം മേഖലകളിൽ കമ്മീഷണറേറ്റുകൾ


