രഹാന പരുക്കിന്റെ പിടിയില്‍; പ്രതിസന്ധിയിലായി മുംബൈയും രാജസ്ഥാന്‍ റോയല്‍സും

Last Updated:

പരുക്കില്‍ നിന്ന് മോചിതനായില്ലെങ്കില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും അത് തിരിച്ചടിയാകും

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ മുംബൈയ്ക്ക് തിരിച്ചടിയായി സൂപ്പര്‍ താരം അജിങ്ക്യാ രഹാനയുടെ പരുക്ക്. മാര്‍ച്ച് എട്ടിനാണ് മുഷ്താഖ് അലി ട്രോഫിയുടെ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ പരുക്കേറ്റ രഹാന മത്സരത്തിനുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ റണ്‍ കണ്ടെത്താന്‍ രഹാനെ ഏറെ ബുദ്ധിമുട്ടിയിരുന്നു.
കര്‍ണ്ണാടകയ്‌ക്കെതിരെയാണ് മുംബൈയുടെ ആദ്യ സൂപ്പര്‍ ലീഗ് മത്സരം. രഹാനയ്ക്ക് വിശ്രമം അനിവാര്യമാണെന്ന് മുംബൈയുടെ മുഖ്യ സെലക്ടര്‍ അജിത് അഗാക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. താരം പരുക്കില്‍ നിന്ന് മോചിതനായില്ലെങ്കില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും അത് തിരിച്ചടിയാകും.
Also Read:  ധോണി ദക്ഷിണാഫ്രിക്കന്‍ ടീമിലും? മിന്നല്‍ സ്റ്റംപിങ്ങുമായി മില്ലര്‍; എംഎസ്ഡിയെന്ന് വിശേഷിപ്പിച്ച് ഡൂപ്ലെസി
രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന താരമാണ് രഹാനെ. നേരത്തെ മുഷ്താഖ് അലി ട്രോഫിയില്‍ ആറു മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച് ഗ്രൂപ്പ് സിയില്‍ ഒന്നാമതായാണ് മുംബൈ സൂപ്പര്‍ ലീഗിന് യോഗ്യത നേടിയത്.
advertisement
ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകനായ രഹാനെ ഏറെക്കാലമായി ഏകദിന ടീമിനും പുറത്താണ്. ആഭ്യന്തര ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് താരത്തിന് പരുക്ക് തിരിച്ചടിയായിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
രഹാന പരുക്കിന്റെ പിടിയില്‍; പ്രതിസന്ധിയിലായി മുംബൈയും രാജസ്ഥാന്‍ റോയല്‍സും
Next Article
advertisement
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന്  പേരുള്ളതായി  കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement