WTC Finals | മത്സരത്തിന് ഉപയോഗിക്കുന്ന പന്തിന് അനുസരിച്ച് വേണം ടീമെന്ന് അജിത് അഗാർക്കർ; എന്താണ് ഡ്യൂക് ബോൾ?

Last Updated:

ഇംഗ്ലണ്ടിൽ ഫൈനൽ കളിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ അന്തിമ ഇലവൻ എങ്ങനെ ആകണമെന്ന് നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റെറ്ററുമായ അജിത് അഗാർക്കർ.

mohammad-siraj-afp(1)
mohammad-siraj-afp(1)
ജൂൺ 18ന് ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ വളരെയധികം പ്രാധാന്യത്തോടെയാണ് ഇന്ത്യൻ ടീമും ആരാധകരും നോക്കിക്കാണുന്നത്. ലോകകപ്പിന്റെ പ്രാധാന്യമാണ് ഇന്ത്യക്കാർ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന് നൽകുന്നത്. നീണ്ട എട്ട് വർഷക്കാലമായി ഇന്ത്യക്കാർക്ക് സ്വപനമായി തീർന്നിരിക്കുന്ന ഒരു ഐ സി സി ട്രോഫി ഈ ഫൈനലിലൂടെ ഇന്ത്യയിൽ എത്തിക്കാനാണ് കോഹ്ലിപ്പട ശ്രമിക്കുക. വിദേശത്തും സ്വദേശത്തുമായി മൂന്നു ഫോർമാറ്റിലും പരമ്പരകൾ നേടുമ്പോഴും എം എസ് ധോണിയിൽ നിന്ന് നായകത്വം ഏറ്റു വാങ്ങിയതിൽ പിന്നെ കോഹ്ലിക്ക് ഐ സി സിയുടെ പ്രധാന ടൂർണമെന്റുകൾ ഒന്നും നേടാൻ കഴിയാത്തതിന്റെ കുറവും ഇതിലൂടെ തീർക്കണം.
ഫൈനലിനു ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. ഇതിനായി 25 അംഗ ഇന്ത്യൻ സ്‌ക്വാഡ് ലണ്ടനിൽ എത്തിയിട്ടുണ്ട്. ഇനിയുള്ള മൂന്ന് മാസക്കാലം ഇന്ത്യൻ ടീം ഇംഗ്ലണ്ടിലാണ്. മത്സരങ്ങൾക്കായി ഇംഗ്ലണ്ട് എങ്ങിനെയാണ് പിച്ചൊരുക്കുക എന്നത് ആരാധകർ കാത്തിരിക്കുകയാണ്. ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയിൽ പര്യടനത്തിനെത്തിയപ്പോൾ ഇവിടുത്തെ പിച്ചുകളെക്കുറിച്ച് നല്ല രീതിയിൽ അപലപിച്ചിരുന്നു. സ്വതവേ വേഗമേറിയ പേസിനെ തുണക്കുന്ന പിച്ചുകളാണ് ഇംഗ്ലണ്ടിലേത്. ഇപ്പോൾ ഇംഗ്ലണ്ടിൽ ഫൈനൽ കളിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ അന്തിമ ഇലവൻ എങ്ങനെ ആകണമെന്ന് നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റെറ്ററുമായ അജിത് അഗാർക്കർ.
advertisement
'ഫൈനലില്‍ നമ്മള്‍ കളിക്കുക ഡ്യൂക് ബോളിലാണ്. അതിനാല്‍ തന്നെ മൂന്ന് പേസ് ബൗളര്‍മാരേക്കാള്‍ നാല് പേസ് ബൗളര്‍മാരും ഒരു സ്പിന്നറും കളിക്കാന്‍ ഇറങ്ങുന്നതാകും നല്ലത്. അതാണ്‌ ബുദ്ധി. ഇഷാന്ത് ശര്‍മ, മുഹമ്മദ്‌ ഷമി, ജസ്‌പ്രീത് ബുമ്ര എന്നിവര്‍ ഉറപ്പായും ടീമില്‍ ഇടം നേടും. നാലാം പേസറെ പരീക്ഷിക്കണോ എന്നതാകും എല്ലാവരുടെയും ചര്‍ച്ച. ഡ്യൂക്ക് പന്തിലാണ് ഇംഗ്ലണ്ടില്‍ ഒട്ടേറെ മത്സരങ്ങള്‍ കളിക്കുന്നത്. നാലാമത് പ്ലെയിങ് ഇലവനില്‍ ഒരു പേസ് ബൗളര്‍ ഇടം കണ്ടെത്തിയാല്‍ അത് ഉറപ്പായും മുഹമ്മദ്‌ സിറാജ് ആയിരിക്കും'- അഗാർക്കർ പറഞ്ഞു.
advertisement
എന്താണ് ഡ്യൂക് ബോൾ?
കൈകള്‍ കൊണ്ടു തുന്നിച്ചേര്‍ത്ത പന്താണ് ഡ്യൂക്‌സ് ബോള്‍. എസ് ജി, കുക്കബുറ ബോളുകളെ അപേക്ഷിച്ച്‌ കൂടുതല്‍ സീം ലഭിക്കുന്നതും ഈ ബോളിനാണ്. മല്‍സരങ്ങളില്‍ ദീര്‍ഘനേരം ബൗളര്‍മാരെ സഹായിക്കാൻ ഇത്തരം ബോളുകൾക്ക് കഴിയും. ഇന്ത്യയില്‍ നിര്‍മിക്കുന്ന എസ് ജി ബോളും കൈകള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത ബോളാണ്. 1990കള്‍ മുതല്‍ ഇന്ത്യയില്‍ എസ് ജിയാണ് ടെസ്റ്റ് മല്‍സരങ്ങളില്‍ ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ ഉപയോഗിക്കുന്ന എസ് ജി ബോളുകൾക്ക് ഗുണനിലവാരം കുറവാണെന്ന് ഈയിടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പരാതിപ്പെട്ടിരുന്നു.
advertisement
News summary: Ajit Agarker suggests the pace unit for India ahead of Test-Championship final.
മലയാളം വാർത്തകൾ/ വാർത്ത/Sports/
WTC Finals | മത്സരത്തിന് ഉപയോഗിക്കുന്ന പന്തിന് അനുസരിച്ച് വേണം ടീമെന്ന് അജിത് അഗാർക്കർ; എന്താണ് ഡ്യൂക് ബോൾ?
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement