Alvaro Vasquez | മഞ്ഞക്കുപ്പായത്തിൽ ഇനി വാസ്‌കസിനെ കാണാനാകില്ല; ബ്ലാസ്റ്റേഴ്‌സ് വിട്ട സ്പാനിഷ് താരം ഈ ക്ലബിലേക്ക്
- Published by:Naveen
- news18-malayalam
Last Updated:
സീസണിലുടനീളം തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞ താരം എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.
ഐഎസ്എല്ലിൽ (ISL 2021-22) കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഫൈനലിലേക്ക് യോഗ്യത നേടിയപ്പോൾ അതിൽ നിര്‍ണായ പങ്കുവഹിച്ച താരങ്ങളിൽ ഒരാളായിരുന്നു സ്പെയിനിൽ നിന്നുമെത്തിയ അല്‍വാരോ വാസ്‌കസ്. സീസണിൽ ബ്ലാസ്റ്റേഴ്സിനായി താരം കളത്തിലിറങ്ങിയപ്പോഴെല്ലാം ടീമിന്റെ മുന്നേറ്റത്തിൽ കുന്തമുനയാകാൻ താരത്തിന് കഴിഞ്ഞിരുന്നു. സീസണിലുടനീളം തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞ താരം എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. തകർപ്പൻ പ്രകടനം നടത്തിയ താരം ആരാധകരുടെ പ്രിയ താരമായിരുന്നു. സീസണിൽ ടീമിനായി സർവം മറന്നു കളിച്ച താരം അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിൽ തുടരണമെന്ന് ആരാധകർ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വരും സീസണിൽ വാസ്‌കസ് ബ്ലാസ്റ്റേഴ്സിനായി മഞ്ഞക്കുപ്പായമണിയില്ല എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ബ്ലാസ്റ്റേഴ്‌സ് വിടുന്ന താരം ഐഎസ്എല്ലിലെ തന്നെ മറ്റൊരു ക്ലബായ എഫ് സി ഗോവയുമായി കരാറിലെത്തിയതായാണ് ലഭിക്കുന്ന വിവരം. പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാര്‍കസ് മെർഗുലാവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Alvaro Vazquez has agreed terms with FC Goa and will join the club on a two-year deal after his contract ends with Kerala Blasters on May 31https://t.co/B8DQcIdPes
— Marcus Mergulhao (@MarcusMergulhao) April 27, 2022
advertisement
ബ്ലാസ്‌റ്റേഴ്‌സുമായി ഒരു വർഷത്തെ കരാറായിരുന്നു താരം ഒപ്പിട്ടിരുന്നത്. ഇത് പ്രകാരം മെയ് അവസാനം വരെ താരത്തിന് ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടായിരുന്നു. ഐഎസ്എൽ തീർന്നതിന് ശേഷം നാട്ടിലേക്ക് മടങ്ങിയ താരം ബ്ലാസ്റ്റേഴ്‌സുമായി തന്നെ കരാർ പുതുക്കുമെന്ന് കാത്തിരുന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് ഇതോടെ അവസാനമായിരിക്കുകയാണ്.
വാസ്കസുമായി എഫ്‌സി ഗോവ രണ്ട് വര്‍ഷത്തെ കരാറിലെത്താനാണ് ഒരുങ്ങുന്നത്. കരാർ സംബന്ധിച്ച കാര്യങ്ങളെല്ലാം വാക്കാല്‍ സംസാരിച്ച് ധാരണയായതായും ഇനി ഔദ്യോഗിക തീരുമാനം മാത്രം പുറത്തുവരാനുള്ളുവെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ.
advertisement
താരത്തെ നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. നേരത്തെ വാസ്‌കസിന് ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ഉണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. താരത്തെ സ്വന്തമാക്കാന്‍ ഐഎസ്എല്‍ ക്ലബുകളായ ചെന്നൈയിന്‍ എഫ്‌സി, എടികെ മോഹന്‍ ബഗാന്‍ എന്നിവരും ശ്രമിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ രഹസ്യ നീക്കത്തിലൂടെ സ്പാനിഷ് താരത്തെ ഗോവ റാഞ്ചുകയായിരുന്നു.
ലാലിഗയിലും പ്രീമിയര്‍ ലീഗിലും കളിച്ചതിന്റെ അനുഭവസമ്പത്തുള്ള താരമാണ് വാസ്‌കസ്. ലാ ലിഗയില്‍ ഗെറ്റാഫെയ്‌ക്കൊപ്പം മൂന്ന് സീസണില്‍ കളിച്ച താരം പ്രീമിയർ ലീഗിൽ സ്വാന്‍സീ സിറ്റിക്ക് ഒപ്പവും കളിച്ചിട്ടുണ്ട്. എസ്പാന്യോൾ, സരഗോസ, ജിമ്‌നാസ്റ്റിക് എന്നീ ക്ലബുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്.
advertisement
ഗോളടിക്കുന്നതിനോടൊപ്പം എതിരാളിയുടെ നീക്കവും കളിയും വായിച്ചെടുക്കാനും നിർണായക പാസുകൾ നൽകാൻ കഴിയാവുന്ന താരം ടീം വിടുമ്പോൾ ആ വിടവ് എങ്ങനെയാകും ബ്ലാസ്റ്റേഴ്‌സ് നികത്തുകയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 28, 2022 3:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Alvaro Vasquez | മഞ്ഞക്കുപ്പായത്തിൽ ഇനി വാസ്‌കസിനെ കാണാനാകില്ല; ബ്ലാസ്റ്റേഴ്‌സ് വിട്ട സ്പാനിഷ് താരം ഈ ക്ലബിലേക്ക്