Argentina Vs Australia : ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
Argentina Vs Australia : എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം.
ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. ലയണൽ മെസി, ജര്‍മന്‍ പസെല്ല എന്നിവരാണ് ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു മെസിയുടെ ഗോള്‍.
രണ്ടാംപകുതിയില്‍ അര്‍ജന്റീന ആധിപത്യം തുടര്‍ന്നു. 68-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. മെസിയു ഡിപോളും നടത്തിയ നീക്കമാണ് പസെല്ല ഗോളാക്കിയത്. അടുത്ത ലോകകപ്പിനില്ലെന്ന് വ്യക്തമാക്കിയശേഷം മെസി അര്‍ജന്റീന കുപ്പായത്തില്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്.
ലോകകപ്പ് വിജയത്തിന് ശേഷം താൻ കരിയറിൽ തൃപ്തനാണെന്നും തന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് വിചാരിക്കുന്നതായും മെസി നേരത്തെ ചൈന ടിവിക്ക് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1ന് അര്‍ജന്റീനയാണ് ജയിച്ചത്.
advertisement
ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയോട് ആദ്യ മത്സരത്തില്‍ തോറ്റശേഷം തോല്‍വിയറിയാതെയായിരുന്നു അർജന്റീന ഇറങ്ങിയത് . അവസാനം കളിച്ച എട്ടില്‍ ഏഴ് മത്സരങ്ങളിലും അര്‍ജന്റീന ജയിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 15, 2023 8:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Argentina Vs Australia : ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം