ARG vs AUS : 'ദ ഗോട്ട്'; ചൈനയിൽ ഓസ്‌ട്രേലിയക്കെതിരെ മെസിയുടെ സൂപ്പർ ഗോൾ

Last Updated:

Argentina Vs Australia : മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മെസി ഗോള്‍ നേടുകയായിരുന്നു

മെസി (Image: Twitter)
മെസി (Image: Twitter)
ബെയ്ജിംഗ്: ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തില്‍ അർജന്റീന നായകൻ ലയണൽ മെസിയുടെ സൂപ്പർ ഗോൾ. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മെസി ഗോള്‍ നേടുകയായിരുന്നു. എന്‍സോയില്‍ നിന്ന് പന്ത് വാങ്ങിയ മെസി ഓസ്‌ട്രേലിയന്‍ പ്രതിരോധ താരത്തെ വെട്ടിച്ച് ഡി ബോക്‌സില്‍ നിന്ന് പന്ത് വലക്കുള്ളിലേക്ക് തൊടുത്തു.
മത്സരത്തില്‍ മെസിക്ക് ലഭിച്ച മറ്റൊരു അവസരം ഗോളാക്കാൻ കഴിയാതെ വന്നു. ചൈനയില്‍ നടക്കുന്ന മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ഗോൾ നേടി അര്‍ജന്റീന ആധിപത്യം നേടിയെടുത്തു. അടുത്ത ലോകകപ്പിനില്ലെന്ന് വ്യക്തമാക്കിയശേഷം മെസി അര്‍ജന്റീന കുപ്പായത്തില്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്.
advertisement
ലോകകപ്പ് വിജയത്തിന് ശേഷം താൻ കരിയറിൽ തൃപ്തനാണെന്നും തന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് വിചാരിക്കുന്നതായും മെസി നേരത്തെ ചൈന ടിവിക്ക് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1ന് അര്‍ജന്റീനയാണ് ജയിച്ചത്.
ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയോട് ആദ്യ മത്സരത്തില്‍ തോറ്റശേഷം തോല്‍വിയറിയാതെയാണ് അര്‍ജന്റീന ഇറങ്ങുന്നത്. അവസാനം കളിച്ച എട്ടില്‍ ഏഴ് മത്സരങ്ങളിലും അര്‍ജന്റീന ജയിച്ചു. ലോകകപ്പിലെ തോല്‍വിയുടെ പകരം വീട്ടുകയായിരിക്കും ഓസ്ട്രേലിയയുടെ ശ്രമം
മലയാളം വാർത്തകൾ/ വാർത്ത/Sports/
ARG vs AUS : 'ദ ഗോട്ട്'; ചൈനയിൽ ഓസ്‌ട്രേലിയക്കെതിരെ മെസിയുടെ സൂപ്പർ ഗോൾ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement