ലോര്‍ഡ്‌സ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ 250 റണ്‍സിന് പുറത്തായി. ഒന്നാമിന്നിങ്‌സില്‍ 258 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിനെതിരെ എട്ട് റണ്‍സിന്റെ ലീഡ് വഴങ്ങിയാണ് ഓസ്‌ട്രേലിയ പുറത്തായത്. 94.3 ഓവര്‍ മാത്രമാണ് ഒന്നാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് ബാറ്റ് ചെയ്യാനായത്.
ജൊഫ്രെ ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തിൽ കൊണ്ട് വിട്ടുനില്‍ക്കേണ്ടിവന്ന സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 161 പന്തില്‍ നിന്ന് 92 റണ്‍സാണ് സ്മിത്ത് നേടിയത്. ഖവാജ 36 ഉം പെയ്ന്‍ 23 ഉം കമ്മന്‍സ് 20 ഉം റണ്‍സെടുത്തു. 27.3 ഓവറില്‍ നാലു വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡാണ് ഓസ്‌ട്രേലിയയെ തകർത്തത്. ക്രിസ് വോക്‌സ് മൂന്നും ആര്‍ച്ചര്‍ രണ്ടും വിക്കറ്റെടുത്തു.
ആദ്യ ദിവസം പൂര്‍ണമായി മഴയെടുത്തുപോയ മത്സരത്തിന്റെ നാലാം ദിനം നാലിന് 80 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ കളിയാരംഭിച്ചത്. സ്മിത്ത് 13 റണ്‍സെടുത്തുനില്‍ക്കുകയായിരുന്നു. ഇവിടെ നിന്നാണ് സ്മിത്ത് ശ്രദ്ധാപൂര്‍വം ഇന്നിങ്‌സ് മുന്നോട്ട് ചലിപ്പിച്ചത്. അവര്‍ 42.2 ഓവറില്‍ നൂറും 76.1 ഓവറില്‍ 200 റണ്‍സും കടന്നു. 76.2 ഓവറില്‍ സകോര്‍ ആറിന് 203ല്‍ നില്‍ക്കെയാണ് സ്മിത്തിന് പരിക്കേറ്റത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.