ഇന്ത്യക്ക് ചരിത്ര ജയം; തായ്‌ലന്‍ഡിനെ തകര്‍ത്തത് 4- 1 ന്
Last Updated:
അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. തായ്‌ലന്‍ഡിനെ 4- 1 നാണ് സുനില്‍ ഛേത്രിയും സംഘവും തകര്‍ത്തത്. നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളും അനിരുദ്ധ് താപ്പയുടെയും ജെജെയുടെയും ഗോളുകളാണ് ഇന്ത്യക്ക് ചരിത്ര ജയം സമ്മാനിച്ചത്.
മത്സരത്തിന്റെ 25ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഛേത്രിയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. ഛേത്രി നല്‍കിയ ത്രോ ബോളുമായി മുന്നേറിയ ആഷിഖിന്റെ ശ്രമം തടയവെ തായ് പ്രതിരോധ താരത്തിന്റെ കൈയ്യില്‍ പന്ത് തട്ടിയതിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നായിരുന്നു ആദ്യഗോള്‍. 15 മിനിറ്റിനു ശേഷം തായ്‌ലന്‍ഡ് നായകന്‍ ഡാങ്ഡയിലൂടെ തായ്‌ലന്‍ഡ് തിരിച്ചടിച്ചെഹ്കിലും രണ്ടാം പകുതിയില്‍ ഇന്ത്യ എതിരാളികളെ തരിപ്പണമാക്കുകയായിരുന്നു.
Also Read: 'അഭിമാന നിമിഷം'; മെസിയെയും പിന്തള്ളി ഛേത്രി; ഇനി മുന്നില്‍ റോണോ മാത്രം
രണ്ടാം പകുചതിയുടെ തുക്കത്തില്‍ 46 ാം മിനിറ്റില്‍ ഛേത്രി തന്നെയാണ് രണ്ടാം ഗോളിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചത്. ആഷിക്കിലൂടെ തന്നെയായിരുന്നു രണ്ടാം ഗോളും. ഉദാന്ത നല്‍കിയ ക്രോസ് ആഷിഖ് ഛേത്രിക്ക് മറിച്ചുകൊടുക്കുകയായിരുന്നു. ടോപ്പ് കോര്‍ണര്‍ ലക്ഷ്യമാക്കി ഷോട്ട് പായിച്ച ഛേത്രി ലക്ഷ്യം കാണുകയായിരുന്നു. പിന്നാലെ 68 ാം മിനിറ്റില്‍ ഛേത്രി ഉദാന്തക്ക്‌നല്‍കിയ പന്തില്‍ നിന്നാണ് താപ്പയുടെ ഗോള്‍ നേട്ടം.
advertisement
82 ാം മിനിറ്റില്‍ ജെജെ ഇന്ത്യയുടെ നാലാമത്തെയും മത്സരത്തിലെ അവസാനത്തെയും ഗോള്‍ നേടി.പകരക്കാരനായി ക്രീസിലെത്തി നാല് മിനിറ്റിനുള്ളിലായിരുന്നു ജെജെ ലക്ഷ്യം കണ്ടത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യന്‍ കപ്പിനിറങ്ങിയ ഇന്ത്യ തുടക്കം ഗംഭീരമാക്കുകയായിരുന്നു. 1964 ല്‍ റണ്ണര്‍ അപ്പായ ഇന്ത്യക്ക് അതിന് ശേഷം പങ്കെടുത്ത രണ്ട് പതിപ്പിലും ഒരൊറ്റ മത്സരം പോലും ജയിക്കാനായിരുന്നില്ല.
Also Read: മെസിയെ മറികടന്ന് ഛേത്രി; നായകന്റെ കരുത്തില്‍ ഇന്ത്യ മുന്നേറുന്നു
ഇന്നത്തെ രണ്ടുഗോള്‍ നേട്ടത്തിലൂടെ ഛേത്രി ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയെ മറികടന്നു. ദേശീയ ടീമിനായി 67 ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത് മെസിയുടെ പേരില്‍ 65 ഗോളുകളാണുള്ളത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2019 9:15 PM IST