ഇന്റർഫേസ് /വാർത്ത /Sports / മെസിയെ മറികടന്ന് ഛേത്രി; നായകന്റെ കരുത്തില്‍ ഇന്ത്യ മുന്നേറുന്നു

മെസിയെ മറികടന്ന് ഛേത്രി; നായകന്റെ കരുത്തില്‍ ഇന്ത്യ മുന്നേറുന്നു

  • Share this:

    അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ തായ്‌ലന്‍ഡിനെതിരെ 2- 1 ന് മുന്നില്‍. സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് ഇന്ത്യയുടെ കുതിപ്പ്. ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയെ മറികടക്കാനും ഇതോടെ ഇന്ത്യന്‍ നായകനു കഴിഞ്ഞു. ദേശീയ ടീമിനായി 67 ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത് മെസിയുടെ പേരില്‍ 65 ഗോളുകളാണുള്ളത്.

    മത്സരത്തിന്റെ 25ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂെയാണ് ഛേത്രി മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. ഛേത്രി നല്‍കിയ ത്രോ ബോളുമായി മുന്നേറിയ ആഷിഖിന്റെ ശ്രമം തടയവെ തായ് പ്രതിരോധ താരത്തിന്റെ കൈയ്യില്‍ പന്ത് തട്ടിയതിനാണ് ഇന്ത്യക്ക് പെനാല്‍റ്റി ലഭിച്ചത്. ഇന്ത്യന്‍ നായകനെടുത്ത പെനാല്‍റ്റി ലക്ഷ്യം കാണുകയും ചെയ്തു.

    Also Read: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഇന്ത്യയ്ക്കിന്ന് ആദ്യ പോരാട്ടം

    15 മിനിറ്റിനു ശേഷം തായ്‌ലന്‍ഡ് നായകന്‍ ഡാങ്ഡയിലൂടെ തിരിച്ചടിക്കുകയായിരുന്നു. ആദ്യ പകുതി 1- 1 ന് പിരിഞ്ഞെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഛേത്രി ഇന്ത്യക്കായി രണ്ടാമത്തെ ഗോളും നേുകയായിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കുന്നത്. 1964 ല്‍ റണ്ണര്‍ അപ്പായ ഇന്ത്യക്ക് അതിന് ശേഷം പങ്കെടുത്ത രണ്ട് പതിപ്പിലും ഒരൊറ്റ മത്സരം പോലും ജയിക്കാനായിരുന്നില്ല.

    First published:

    Tags: AFC Asia Cup 2019, Asia cup, Asia Cup Football, Indian football