Asian Games 2023 | ജാവലിനിലും 5000 മീറ്ററിലും ഇന്ത്യയ്ക്ക് സ്വർണം; മലയാളി താരം മുഹമ്മദ് അഫ്സലിന് 800 മീറ്ററിൽ വെള്ളി
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ത്യയുടെ സ്വർണ മെഡലുകളുടെ എണ്ണം 15 ആയി ഉയർന്നു. അത്ലറ്റിക്സിലെ മൂന്നാം സ്വർണമാണിത്
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വർണം കൂടി. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പരുള്‍ ചൗധരി സ്വര്‍ണം നേടി. വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണിയും ഇന്ത്യയ്ക്കുവേണ്ടി സ്വർണ നേട്ടം കരസ്ഥമാക്കി. ഇതോടെ ഇന്ത്യയുടെ സ്വർണ മെഡലുകളുടെ എണ്ണം 15 ആയി ഉയർന്നു. അത്ലറ്റിക്സിലെ മൂന്നാം സ്വർണമാണിത്.
നേരത്തെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ പരുള്‍ ചൗധരി വെള്ളി നേടിയിരുന്നു. അതിന് പിന്നാലെയാണ് 5000 മീറ്ററിൽ താരം സുവര്‍ണ നേട്ടം കൈവരിച്ചത്. 15.14.75 സെക്കന്‍ഡിലാണ് പരുള്‍ ചൗധരി ഫിനിഷ് ചെയ്തത്.
ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം മുഹമ്മദ് അഫ്‌സൽ വെള്ളി മെഡൽ നേടി. പുരുഷന്‍മാരുടെ 800 മീറ്ററിലാണ് അഫ്സൽ രണ്ടാമതായി ഫിനിഷ് ചെയ്തത്. ഒരു ഘട്ടത്തിൽ സ്വർണം നേടുമെന്ന് ഉറപ്പിച്ചിക്കുന്ന പ്രകടനമാണ് അഫ്സൽ പുറത്തെടുത്തത്. 1.48.43 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മുഹമ്മദ് അഫ്‌സലിന്റെ നേട്ടം. സൗദി അറേബ്യയുടെ ഇസ്സ അലിയ്ക്കാണ് സ്വര്‍ണം. അവസാന ലാപ്പില്‍ നേരിയ വ്യത്യാസത്തിലാണ് സൗദി താരം അഫ്സലിനെ മറികടന്ന് ഒന്നാമതെത്തിയത്.
advertisement
പുരുഷന്‍മാരുടെ ഡെക്കാത്തല്ണില്‍ ഇന്ത്യയുടെ തേജസ്വിന്‍ ശങ്കറും വെള്ളി നേടി. ദേശീയ റെക്കോര്‍ഡോടെയാണ് താരത്തിന്റെ നേട്ടം. 7666 പോയിന്റുകള്‍ നേടിയാണ് തേജസ്വി വെള്ളിയിലെത്തിയത്.
ഇന്ത്യയുടെ മെഡല്‍ നേട്ടം 68ല്‍ എത്തി. 15 സ്വര്‍ണം, 26 വെള്ളി, 27 വെങ്കലം നേട്ടങ്ങളാണ് ഇന്ത്യക്കുള്ളത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 03, 2023 7:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Asian Games 2023 | ജാവലിനിലും 5000 മീറ്ററിലും ഇന്ത്യയ്ക്ക് സ്വർണം; മലയാളി താരം മുഹമ്മദ് അഫ്സലിന് 800 മീറ്ററിൽ വെള്ളി