ശരിക്കും തീപ്പന്ത്! ഉമ്രാൻ മാലികിന്‍റെ പന്ത് കൊണ്ട് ബെയിൽസ് പറന്നത് 28 മീറ്റർ അകലേക്ക്

Last Updated:

സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായി മാറിക്കഴിഞ്ഞ ഉമ്രാൻ മാലികിന്റെ പന്ത് കൊണ്ട് ബെയിൽസ് പറന്നത് 28 മീറ്റർ അകലേക്ക്

അഹമ്മദാബാദ്: വേഗത കൊണ്ട് എതിർ ബാറ്റർമാർക്ക് പേടിസ്വപ്നമായി മാറുകയാണ് ഇന്ത്യയുടെ പേസർ ഉമ്രാൻ മാലിക്. 150 കിലോമീറ്റർ വേഗതയിൽ പന്തെറിയാൻ ഉമ്രാൻ എത്രത്തോളം അപകടകാരിയാണെന്നതിന് തെളിവായി മാറുകയാണ് കഴിഞ്ഞ ദിവസം ന്യൂസിലാൻഡിനെതിരായ ടി20 മത്സരത്തിലെ ഒരു വിക്കറ്റ്.
സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായി മാറിക്കഴിഞ്ഞ ഉമ്രാൻ മാലികിന്റെ പന്ത് കൊണ്ട് ബെയിൽസ് പറന്നത് 28 മീറ്റർ അകലേക്ക്. അതായത്. 30 യാർഡ് സർക്കിളിലേക്കാണ് ബെയിൽസ് ചെന്നുവീണത്.
advertisement
ന്യൂസിലന്‍ഡ് ബാറ്റര്‍ മിഷേല്‍ ബ്രെയ്‌സ്‌വെല്ലിനെ ക്ലീൻ ബോൾ ചെയ്ത പന്താണ് ഇപ്പോൾ വൈറലാകുന്നത്. 150 കിലോമീറ്റർ വേഗതയിൽ പാഞ്ഞെത്തിയ പന്ത് സ്റ്റംപിൽ പതിച്ചതോടെ ബെയിൽസ് കീപ്പറുടെ മുകളിലൂടെ പറക്കുകയായിരുന്നു.
ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഒരു പന്ത് ക്ലീൻ ബോൾഡ് ആയപ്പോൾ ബെയിൽസ് ഇത്രയധികം ദൂരത്തേക്ക് പോകുന്നത് ഒരു പക്ഷെ ആദ്യമായിരിക്കാം. ഏകദേശം 28 മീറ്റര്‍ (27.432) ദൂരേയ്ക്കാണ് ബെയ്‌സ് തെറിച്ചത്. മത്സരത്തില്‍ ഉമ്രാന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
advertisement
ബോളിങ്ങിൽ ഇന്ത്യൻ നിരയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തത് നായകൻ ഹാർദിക് പാണ്ഡ്യയായിരുന്നു. 16 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് പാണ്ഡ്യ പിഴുതത്. ഇന്ത്യൻ ബാറ്റർമാർ നിറഞ്ഞാടിയ പിച്ചിൽ പക്ഷേ ന്യൂസിലൻഡ് ബാറ്റർമാർ വ്യത്യസ്തമായ ഒരു വിക്കറ്റിൽ ബാറ്റ് ചെയ്യുന്നത് പോലെയായിരുന്നു മത്സരം അവസാനിച്ചത്. 235 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 12.1 ഓവറിൽ 66 റൺസിന് പുറത്തായി. ടി20 അവരുടെ മൂന്നാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. മത്സരത്തിൽ ഇന്ത്യ 168 റൺസിന് വിജയിച്ചു – ടി20യിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര 2-1 ന് നേടി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ശരിക്കും തീപ്പന്ത്! ഉമ്രാൻ മാലികിന്‍റെ പന്ത് കൊണ്ട് ബെയിൽസ് പറന്നത് 28 മീറ്റർ അകലേക്ക്
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement