Ben Stokes| ഇനി നൂറ് ശതമാനം നൽകാനാവില്ല; ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെൻ സ്റ്റോക്സ്
- Published by:Naseeba TC
- news18-malayalam
Last Updated:
സ്റ്റോക്സിന്റെ വിരമിക്കൽ തീരുമാനം അപ്രതീക്ഷിതമായിട്ടാണ് ആരാധകർ സ്വീകരിച്ചത്.
ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് (Ben Stokes). ചൊവ്വാഴ്ച്ച സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിനു ശേഷം വിരമിക്കുമെന്നാണ് താരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
സ്റ്റോക്സിന്റെ വിരമിക്കൽ തീരുമാനം അപ്രതീക്ഷിതമായിട്ടാണ് ആരാധകർ സ്വീകരിച്ചത്. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ സ്റ്റോക്സ് ഇങ്ങനെ എഴുതി,
“ഏകദിന ഫോർമാറ്റിൽ ഇംഗ്ലണ്ടിന് വേണ്ടിയുള്ള എന്റെ അവസാന മത്സരമായിരിക്കും ദുർഹാമിൽ ചൊവ്വാഴ്ച്ച നടക്കുക. ഈ ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. ഏറ്റവും കടുപ്പമേറിയ തീരുമാനമാണിത്. ഇംഗ്ലണ്ടിന് വേണ്ടി സഹതാരങ്ങൾക്കൊപ്പം കളിച്ച ഓരോ മിനുട്ടും താൻ ഇഷ്ടപ്പെടുന്നു. ഏറ്റവും മികച്ച യാത്രയായിരുന്നു അത്.”
❤️🏴 pic.twitter.com/xTS5oNfN2j
— Ben Stokes (@benstokes38) July 18, 2022
advertisement
” തീരുമാനം കടുപ്പമേറിയതാണെങ്കിലും ഈ ഫോർമാറ്റിൽ ഇനി എന്റെ നൂറ് ശതമാനവും സഹതാരങ്ങൾക്കായി നൽകാൻ കഴിയില്ലെന്ന വസ്തുതയേക്കാൾ വലുതല്ല അത്. ഇനി ഈ ജേഴ്സി അത് ധരിക്കുന്ന ആരിൽ നിന്നും കുറഞ്ഞതൊന്നും അർഹിക്കുന്നില്ല. ”
“ഇതൊരു തീരുമാനത്തിലെത്തുന്നത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്റെ ടീമംഗങ്ങൾക്ക് ഇനി ഈ ഫോർമാറ്റിൽ എന്റെ 100% നൽകാൻ കഴിയില്ല എന്ന വസ്തുത കൈകാര്യം ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഷെഡ്യൂൾ കാരണം എന്റെ ശരീരം നിരാശപ്പെടുത്തുന്നതായി തോന്നുന്നത് മാത്രമല്ല തീരുമാനത്തിന് കാരണം, ജോസിനും ടീമിലെ മറ്റുള്ളവർക്കും എല്ലാം നൽകാൻ കഴിയുന്ന മറ്റൊരു കളിക്കാരന്റെ സ്ഥാനമാണ് ഞാൻ എടുത്തിരിക്കുന്നത് എന്ന് തോന്നുന്നു. കരിയറിൽ വളരാനും കഴിഞ്ഞ 11 വർഷങ്ങളായി എനിക്കുണ്ടായതു പോലെ മികച്ച ഓർമകൾ ഉണ്ടാക്കുവാനും മറ്റൊരാൾക്ക് അവസരം ലഭിക്കേണ്ട സമയമാണിത്”. കുറിപ്പിൽ സ്റ്റോക്സിന്റെ വാക്കുകൾ.
advertisement
ഏകദിനത്തിൽ നിന്ന് വിരമിക്കുന്നതോടെ ടി-20 ഫോർമാറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ടെസ്റ്റിൽ തന്നെ പൂർണമായി സമർപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റോക്സ് പറയുന്നു. ജോസ് ബട്ലർ, മാത്യു മോട്ട് എന്നിവർക്കും മറ്റ് ടീമംഗങ്ങൾക്കും സ്റ്റോക്സ് ആശംസകളും നേർന്നിട്ടുണ്ട്.
താൻ കളിച്ച 104 ഗെയിംസും ഏറെ ആസ്വദിച്ചിരുന്നു. ഇനി ഒരു കളി കൂടി തന്നെ കാത്തിരിപ്പുണ്ട്. ദുർഹാമിലെ ഹോം ടൗണിൽ അവസാന മത്സരം കളിക്കാനാകും എന്നത് ആവേശം നൽക്കുന്നുണ്ട്. തനിക്ക് വേണ്ടിയും ടീമിനു വേണ്ടിയും എന്നും പിന്തുണ നൽകിയ ആരാധകർക്കും സ്റ്റോക്സ് നന്ദി അറിയിച്ചു.
advertisement
ഇംഗ്ലണ്ടിന് വേണ്ടി ഇതുവരെ 104 മത്സരങ്ങളാണ് സ്റ്റോസ് കളിച്ചത്. 2011 ൽ അയർലന്റിനെതിരെയുള്ള മത്സരത്തിലായിരുന്നു സ്റ്റോക്സിന്റെ ODI അരങ്ങേറ്റം. മൂന്ന് സെഞ്ചുറികളടക്കം 2919 റൺസും 74 വിക്കറ്റുമാണ് സ്റ്റോക്സിന്റെ നേട്ടം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 18, 2022 6:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Ben Stokes| ഇനി നൂറ് ശതമാനം നൽകാനാവില്ല; ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെൻ സ്റ്റോക്സ്