ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഏഴു പേർക്ക് കോവിഡ്; ബെൻ സ്റ്റോക്സിനെ ക്യാപ്റ്റനാക്കി
- Published by:Anuraj GR
- news18-malayalam
Last Updated:
കളിക്കാർ ഉൾപ്പടെ ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കമുള്ള രണ്ടുപേരെയും ഒഴിവാക്കുകയായിരുന്നു. ടീമിന്‍റെ ക്യാപ്റ്റനായി ബെൻ സ്റ്റോക്സിനെ നിയോഗിച്ചു.
ലണ്ടൻ: പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലേക്കുള്ള ഇംഗ്ലണ്ട് ടീമിലെ ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പരമ്പരയിൽ കളിക്കേണ്ട മുഴുവൻ പേരെയും ക്വറന്‍റീനിലാക്കി. കളിക്കാർ ഉൾപ്പടെ ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കമുള്ള രണ്ടുപേരെയും ഒഴിവാക്കുകയായിരുന്നു. ടീമിന്‍റെ ക്യാപ്റ്റനായി ബെൻ സ്റ്റോക്സിനെ നിയോഗിച്ചു. ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള ക്യാമ്പിൽ പങ്കെടുത്ത ഏഴ് പേർക്കാണ് കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചത്.
പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര മുൻ നിശ്ചയിച്ച പ്രകാരം ജൂലൈ എട്ടിന് തന്നെ ആരംഭിക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും (ഇസിബി) ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. "ബെൻ സ്റ്റോക്സ് ടീമിന്‍റെ നായകനാക്കും. ഏകദിന പരമ്പരയിൽ ക്രിസ് സിൽവർവുഡ് വീണ്ടും പ്രധാന പരിശീലകനായി നിയമിച്ചു. മൊത്തത്തിൽ ഒമ്പത് കളിക്കാർ ടീമിലില്ല," ഇസിബി പറഞ്ഞു.
പരമ്പരയ്ക്കായി ആദ്യ പ്രഖ്യാപിച്ച ടീമിലെ മുഴുവൻ പേരെയും ക്വറന്‍റീനിലാക്കി. ക്യാമ്പിലേക്ക് സുരക്ഷിതമായ പ്രവേശനം ഉറപ്പാക്കുന്നതിന് ഇൻകമിംഗ് കളിക്കാരും സപ്പോർട്ട് ടീം അംഗങ്ങളും പിസിആർ ടെസ്റ്റുകളും ബ്രിഡ്ജിംഗ് പ്രോട്ടോക്കോളുകളും പിന്തുടരുമെന്ന് ഇസിബി അറിയിച്ചു.
advertisement
“ബ്രിസ്റ്റോളിൽ ഇന്നലെ നടത്തിയ പിസിആർ പരിശോധനകൾക്ക് ശേഷം, ഇംഗ്ലണ്ട് പുരുഷ ഏകദിന ടീമിലെ ഏഴ് അംഗങ്ങൾ - മൂന്ന് കളിക്കാരും നാല് മാനേജ്‌മെന്റ് ടീം അംഗങ്ങളും - കോവിഡ് -19 ന് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് ക്യാംപിലെ ശേഷിക്കുന്ന അംഗങ്ങളെ അടുത്ത സമ്പർക്കം കണക്കിലെടുത്ത് നിരീക്ഷണത്തിലാക്കുകയും ചെയ്യും, ”ഇസിബി പറഞ്ഞു.
"പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, പബ്ലിക് ഹെൽത്ത് വെയിൽസ്, ബ്രിസ്റ്റോൾ ലോക്കൽ ഹെൽത്ത് അതോറിറ്റി എന്നിവയുമായി സഹകരിച്ച്, കോവിഡ് ബാധിച്ചവർ ജൂലൈ 4 മുതൽ സ്വയം ക്വറന്‍റീനിൽ പോകും.
advertisement
ഏകദിന സ്ക്വാഡ്: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജേക്ക് ബോൾ, ഡാനി ബ്രിഗ്സ്, ബ്രൈഡൺ കാർസ്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ലൂയിസ് ഗ്രിഗറി, ടോം ഹെൽമ്, വിൽ ജാക്ക്സ്, ഡാൻ ലോറൻസ്, സാകിബ് മഹമൂദ്, ഡേവിഡ് മലൻ, ക്രെയ്ഗ് ഓവർട്ടൺ, മാറ്റ് പാർക്കിൻസൺ, ഡേവിഡ് പെയ്ൻ , ഫിൽ സാൾട്ട്, ജോൺ സിംസൺ, ജെയിംസ് വിൻസ്
ഐ പി എല്‍ മെഗാ ലേലത്തിന് മുമ്പ് നാല് താരങ്ങളെ ടീമുകള്‍ക്ക് നിലനിര്‍ത്താം; നിര്‍ണായക മാറ്റങ്ങളുമായി ബി സി സി ഐ
ഐ പി എല്‍ 15ആം സീസണിന് മുമ്പ് മെഗാ താര ലേലം നടക്കാനിരിക്കെ നിര്‍ണായക മാറ്റങ്ങളുമായി ബി സി സി ഐ രംഗത്ത്. ഐ പി എല്ലില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഗാ ലേലം നടക്കുന്നത്. പതിനാലാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്ക് മുന്നോടിയായി തന്നെ പുതിയ ടീമുകളുടെ വില്‍പ്പന നടപടികള്‍ ബി സി സി ഐ പൂര്‍ത്തിയാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗസ്റ്റില്‍ പുതിയ ഫ്രാഞ്ചെസികള്‍ക്കുള്ള അപേക്ഷ ക്ഷണിക്കും. ഒക്ടോബറില്‍ പുതിയ ഫ്രാഞ്ചെസികള്‍ ഏതൊക്കെയാണെന്നും അറിയാന്‍ സാധിക്കും. ഇവരെക്കൂടി ഉള്‍ക്കൊള്ളിച്ചുള്ള മെഗാ ലേലം ഡിസംബറിലാകും നടക്കുക.
advertisement
മെഗാ ലേലത്തില്‍ നിലവിലെ ടീമുകള്‍ക്ക് നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം സംബന്ധിച്ചും ധാരണയിലെത്തിയിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ക്ക് ടീമിലുള്ള വെറും മൂന്ന് പേരെ മാത്രമേ ആര്‍ ടി എം വഴി നിലനിര്‍ത്താനാവുകയുള്ളു എന്നായിരുന്നു ഇതു വരെ ലഭ്യമായിരുന്ന വിവരങ്ങള്‍. എന്നാല്‍ നാല് താരങ്ങളെ ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താനാകുമെന്നാണ് പുറത്തു വന്നിരിക്കുന്ന പുതിയ വിവരം. മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കില്‍ രണ്ട് വീതം ഇന്ത്യന്‍ താരങ്ങളെയും വിദേശ താരങ്ങളെയും നിലനിര്‍ത്താം എന്നാണ് പുതിയ തീരുമാനം. നിലനിര്‍ത്തേണ്ട താരങ്ങളെ ടീമുകള്‍ക്ക് തീരുമാനിക്കാം, പക്ഷേ ചുരുങ്ങിയത് ഒരു വിദേശ താരത്തെയെങ്കിലും നിലനിര്‍ത്തണം, വിദേശ താരങ്ങളുടെ എണ്ണം രണ്ടില്‍ കൂടാനും പാടില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 06, 2021 5:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഏഴു പേർക്ക് കോവിഡ്; ബെൻ സ്റ്റോക്സിനെ ക്യാപ്റ്റനാക്കി