advertisement

ഭാര്യക്ക് ജീവനാംശമായി പ്രതിമാസം നാലുലക്ഷം രൂപ നൽകണമെന്ന് മുഹമ്മദ് ഷമിയോട് കൽക്കട്ട ഹൈക്കോടതി

Last Updated:

ഏഴുവര്‍ഷം മുമ്പ് ജീവനാംശമായി 7 ലക്ഷം രൂപ ആവശ്യപ്പെട്ട് ജഹാന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. മോഡലിങ് വഴി ജഹാന്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് തള്ളിയത്

Rapid Read
ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത് (Picture credit: Instagram)
ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത് (Picture credit: Instagram)
കൊല്‍ക്കത്ത: വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യ ഹസിൻ ജഹാനും മകള്‍ക്കും ജീവനാംശം നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് ഉത്തരവിട്ട് കോടതി. പ്രതിമാസം നാലുലക്ഷം രൂപ ജീവനാംശമായി നല്‍കണമെന്ന് കല്‍ക്കട്ട ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍ ഭാര്യയായ ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഹസിന്‍ ജഹാന് മാസം ഒന്നര ലക്ഷം രൂപയും മകള്‍ ഐറയ്ക്ക് രണ്ടര ലക്ഷം രൂപയും നല്‍കണമെന്നാണ് കോടതി ഉത്തരവ്. അതിനാൽ ഇരുവര്‍ക്കുമായി ഷമി മാസം 4 ലക്ഷം രൂപ നല്‍കേണ്ടിവരും. ഏഴുവര്‍ഷം മുമ്പ് ജീവനാംശമായി 7 ലക്ഷം രൂപ ആവശ്യപ്പെട്ട് ജഹാന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. മോഡലിങ് വഴി ജഹാന്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് തള്ളിയത്. എന്നാല്‍ ജഹാന്‍ നിയമപോരാട്ടം തുടരുകയായിരുന്നു.
ഷമി തന്റെ ഭാര്യയ്ക്കും കുട്ടിക്കും പ്രതിമാസം 80,000 രൂപ നൽകണമെന്ന് അലിപൂർ കോടതി ആദ്യം ഉത്തരവിട്ടിരുന്നു. പിന്നീട് ജില്ലാ ജഡ്ജി ഉത്തരവ് പരിഷ്കരിക്കുകയും ഷമി തന്റെ ഭാര്യയ്ക്ക് പ്രതിമാസം 50,000 രൂപയും കുട്ടിക്ക് 80,000 രൂപയും നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ 1.3 ലക്ഷം രൂപ ജീവനാംശ ഉത്തരവിനെ ചോദ്യം ചെയ്ത് ജഹാൻ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. തന്റെ ചെലവ് പ്രതിമാസം 6.5 ലക്ഷം രൂപയാണെന്ന് അവർ അവകാശപ്പെട്ടിരുന്നു.
advertisement
ഷമി പ്രതിവര്‍ഷം 7.5 കോടി രൂപ സമ്പാദിക്കുന്നുണ്ടെന്നും തനിക്കും മകള്‍ക്കും ആവശ്യമായ പണം നല്‍കുന്നില്ലെന്നുമായിരുന്നു ജഹാന്റെ പരാതി. ഷമിയുടെ വരുമാനം കണക്കിലെടുത്താണ് കോടതി പ്രതിമാസം നാലുലക്ഷം നല്‍കണമെന്ന് വിധിച്ചത്.
ഹസിന്‍ ജഹാനില്‍ ഷമിക്ക് പിറന്ന മകളാണ് ഐറ. വിവാഹബന്ധം വേര്‍പെടുത്തിയതോടെ അമ്മ ഹസിന്‍ ജഹാനൊപ്പമാണ് ഐറ താമസിക്കുന്നത്. 2012ല്‍ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഐപിഎല്‍ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഷമിയെക്കാള്‍ 10 വയസിന് മൂത്ത ഹസിന് മുന്‍വിവാഹത്തില്‍ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്.
advertisement
Summary: Calcutta High Court has ordered Cricketer Mohammed Shami to pay substantial alimony to estranged wife Hasin Jahan and maintenance for daughter Aaira.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഭാര്യക്ക് ജീവനാംശമായി പ്രതിമാസം നാലുലക്ഷം രൂപ നൽകണമെന്ന് മുഹമ്മദ് ഷമിയോട് കൽക്കട്ട ഹൈക്കോടതി
Next Article
advertisement
ആറ്റുകാൽ പൊങ്കാല:പാളയം ഇമാമിന്‍റെ കരുതൽ; 'നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്നു നൽകണം'
ആറ്റുകാൽ പൊങ്കാല:പാളയം ഇമാമിന്‍റെ കരുതൽ; 'നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്നു നൽകണം'
  • പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്കായി പാളയം ഇമാം വീടുകളും മസ്ജിദുകളും തുറക്കണമെന്ന് ആഹ്വാനിച്ചു

  • നോമ്പ് കാലമായതിനാൽ ഭക്ഷണവും വെള്ളവും ഒരുക്കണമെന്ന് ഇമാം വി.പി. സുഹൈബ് മൗലവി ഓർമ്മിപ്പിച്ചു

  • പാളയം മസ്ജിദും സെൻ്റ് ജോസഫ് പള്ളിയും ഭക്തർക്കായി വാതിലുകൾ തുറന്നിട്ടുള്ളത് ഐക്യദാർഢ്യത്തിന് മാതൃക

View All
advertisement