ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആഗസ്റ്റ് 10 മുതല്‍; മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ലീഗില്‍ മാറ്റുരക്കുന്നത് ഒമ്പത് ടീമുകള്‍

Last Updated:

നവംബര്‍ ഒന്നിന് കേരളപിറവി ദിനത്തില്‍ കൊല്ലത്തു നടക്കുന്ന പ്രസിഡന്റ്‌സ് ബോട്ട് റെയ്‌സിനൊപ്പമാണ് സിബിഎല്‍ സമാപിക്കുക.

തിരുവനന്തപുരം: ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങള്‍ കോര്‍ത്തിണക്കി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആഗസ്റ്റ് പത്തിന് ആരംഭിക്കും. നെഹ്രു ട്രോഫി വള്ളം കളിയോടെ ആരംഭിക്കുന്ന ലീഗ് നവംബര്‍ ഒന്നിനാണ് അവസാനിക്കുക.
സിബിഎല്ലിന്റെ ഉദ്ഘാടന ചടങ്ങിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും മുഖ്യാതിഥിയായി പങ്കെടുക്കും. നിലവിലുള്ള ചുണ്ടന്‍ വള്ളംകളികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ലീഗ് നടത്തുന്നത്. 12 വാരാന്ത്യങ്ങളില്‍ 12 വേദികളിലായാണ് മത്സരം. നവംബര്‍ ഒന്നിന് കേരളപിറവി ദിനത്തില്‍ കൊല്ലത്തു നടക്കുന്ന പ്രസിഡന്റ്‌സ് ബോട്ട് റെയ്‌സിനൊപ്പമാണ് സിബിഎല്‍ സമാപിക്കുക.
Also Read: ലോകകപ്പ് ഫൈനലിലെ ഓവര്‍ ത്രോ വിവാദം; ഒടുവില്‍ ഐസിസിയുടെ പ്രതികരണം
ഇതിനിടയിലാണ് ബാക്കി പത്തു മത്സരങ്ങള്‍ നടക്കുക. ഉച്ഛയ്ക്ക് ശേഷം 2.30 മുതല്‍ അഞ്ചു മണിവരെയാണ് എല്ലാ മത്സരങ്ങളും നടക്കുക. ചാമ്പ്യന്മാര്‍ക്ക് 25 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനം ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയാണ് തുക.
advertisement
ബോട്ട് ലീഗിന്റെ നടത്തിപ്പിനായി ഏജന്‍സിയെ തിരഞ്ഞെടുക്കാന്‍ ടെക്നിക്കല്‍ ഇവാല്യുവേഷന്‍ കമ്മിറ്റി രൂപവത്കരിക്കുകയും കണ്‍സോര്‍ഷ്യത്തെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടിണ്ട്. വിനോദസഞ്ചാര വകുപ്പിന് നേരിട്ട് ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കമ്പനി രൂപവത്കരിക്കുന്നത്. ടൂറിസം മന്ത്രി, ധനമന്ത്രി, ടൂറിസം സെക്രട്ടറി, ധനകാര്യ സെക്രട്ടറി, കെ.ടി.ഐ.എല്‍. ചെയര്‍മാന്‍ എന്നിവരാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആഗസ്റ്റ് 10 മുതല്‍; മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ലീഗില്‍ മാറ്റുരക്കുന്നത് ഒമ്പത് ടീമുകള്‍
Next Article
advertisement
'ശ്രേയസുമായി ഫോണിൽ സംസാരിച്ചു; ആരോഗ്യനില തൃപ്തികരം'; സൂര്യകുമാർ യാദവ്
'ശ്രേയസുമായി ഫോണിൽ സംസാരിച്ചു; ആരോഗ്യനില തൃപ്തികരം'; സൂര്യകുമാർ യാദവ്
  • ശ്രേയസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂര്യകുമാർ യാദവ്.

  • ശ്രേയസിനെ കുറച്ചു ദിവസം കൂടി സൂക്ഷ്മ നിരീക്ഷണത്തിൽ വയ്ക്കും.

  • ശ്രേയസിന്റെ പ്ലീഹയ്ക്ക് ക്ഷതമേറ്റതായി സ്‌കാനിംഗിൽ കണ്ടെത്തി

View All
advertisement