• HOME
 • »
 • NEWS
 • »
 • sports
 • »
 • MS Dhoni |'തല' ഇവിടെതന്നെ കാണും; അടുത്ത സീസണിലും ചെന്നൈ ടീമില്‍ കാണുമെന്ന് ധോണി

MS Dhoni |'തല' ഇവിടെതന്നെ കാണും; അടുത്ത സീസണിലും ചെന്നൈ ടീമില്‍ കാണുമെന്ന് ധോണി

വിരമിക്കല്‍ പ്രഖ്യാപിച്ച് അടുത്ത സീസണില്‍ സിഎസ്‌കെയുടെ ഉപദേഷ്ടാവായി ധോണി തുടരുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

MS Dhoni

MS Dhoni

 • Share this:
  ഐപിഎല്‍ (IPL) പതിനാലാം സീസണിലെ ഫൈനല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്(Chennai super kings) ചാമ്പ്യന്മാരായിരിക്കുകയാണ്. ഐപിഎല്ലില്‍ ചെന്നൈയുടെ നാലാം കിരീടമാണിത്. ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

  എംഎസ് ധോണി(MS Dhoni)യെന്ന നായകന്‍ ഒരിക്കല്‍ക്കൂടി മികവ് തെളിയിച്ചിരിക്കുകയാണെന്ന് പറയാം. ബാറ്റിങ്ങില്‍ നിറം മങ്ങിയപ്പോഴും ടീമിനെ കിരീടത്തിലേക്കെത്തിക്കാനായത് ധോണിയെന്ന നായകന്റെ മികവ് തന്നെയാണ്. അവസാന രണ്ട് സീസണിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ ധോണിക്ക് സാധിച്ചിട്ടില്ല. ഫൈനലിലടക്കം കീപ്പിങ്ങിലും ധോണിക്ക് പിഴവുകള്‍ സംഭവിച്ചിരുന്നു.

  ഇത്തവണത്തെ ഐപിഎല്‍ സീസണോടെ ധോണി ക്രിക്കറ്റ് പൂര്‍ണ്ണമായും മതിയാക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച് അടുത്ത സീസണില്‍ സിഎസ്‌കെയുടെ ഉപദേഷ്ടാവായി ധോണി തുടരുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, അടുത്ത വര്‍ഷവും താരമെന്ന നിലയില്‍ സിഎസ്‌കെയില്‍ തുടരുമെന്ന സൂചന നല്‍കിയിരിക്കുകയാണ് എംഎസ് ധോണി. ഫൈനലിന് ശേഷമായിരുന്നു ധോണിയുടെ വാക്കുകള്‍.

  'മെഗാ താരലേലത്തിന് മുമ്പ് താരങ്ങളെ നിലനിര്‍ത്തുന്ന ബിസിസിഐ പോളിസി അനുസരിച്ചിരിക്കും തീരുമാനം. സിഎസ്‌കെയ്ക്ക് ഗുണപരമായ തീരുമാനം കൈക്കൊള്ളും. ഫ്രാഞ്ചൈസിക്ക് തിരിച്ചടിയാവാത്ത തരത്തില്‍ കോര്‍ ടീമിനെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. അടുത്ത 10 വര്‍ഷത്തേക്കുള്ള ടീമിനെ മുന്‍കൂട്ടി നിശ്ചയിക്കേണ്ട മെഗാ താരലേലമാണ് വരുന്നത്. 2008ലെ കോര്‍ ഗ്രൂപ്പ് 10 വര്‍ഷത്തിലധികം ടീമിനെ നയിച്ചു. സമാനമായി അടുത്ത 10 വര്‍ഷത്തേക്ക് ആരൊക്കെ ടീമിന് സംഭാവനകള്‍ നല്‍കുമെന്ന് ഗൗരവമായി ചിന്തിക്കണം'- ധോണി പറഞ്ഞു.

  'ഞാന്‍ സിഎസ്‌കെയില്‍ കളിക്കുന്നുണ്ടോ ഇല്ലെയോ എന്നുള്ളതല്ല. എന്താണ് സിഎസ്‌കെയ്ക്ക് ഏറ്റവും നല്ലതെന്നതിലാണ് കാര്യം. കഴിഞ്ഞ 10 വര്‍ഷത്തോളമായി ടീം ശക്തമായ നിലയില്‍ പോവുകയാണ്. ഇപ്പോള്‍ മികച്ചത് കണ്ടെത്താനുള്ള സമയമായിരിക്കുകയാണ്. ഞാനിപ്പോഴും ടീമിനോട് വിടചൊല്ലിയിട്ടില്ല' ധോണി കൂട്ടിച്ചേര്‍ത്തു.

  Rahul Dravid Salary |രാഹുല്‍ ദ്രാവിഡിന് പ്രതിഫലം 10 കോടി; ശാസ്ത്രിയെക്കാള്‍ രണ്ടിരട്ടി!

  ആരാധകരുടെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ട് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുകയാണ്. ട്വന്റി-20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. രവി ശാസ്ത്രി ഉള്‍പ്പെടുന്ന ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

  നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിക്കു നല്‍കിയതിനേക്കാള്‍ ഇരട്ടിയിലേറെ ശമ്പളമാണ് രാഹുല്‍ ദ്രാവിഡിന് ബിസിസിഐ ഓഫര്‍ ചെയ്തിരിക്കുന്നത്. ശാസ്ത്രിക്കു പ്രതിവര്‍ഷം 5.5 കോടിയാണ് പ്രതിഫലമായി നല്‍കിയിരുന്നത്. ബോണസും ഇതോടൊപ്പം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ദ്രാവിഡിന് പ്രതിവര്‍ഷം 10 കോടി രൂപയും ബോണസുമാണ് ശമ്പളമായി ലഭിക്കുക. ഇതോടെ ഇന്ത്യന്‍ പരിശീലകരില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ആളായി ദ്രാവിഡ് മാറും.

  ഇന്ത്യന്‍ ടീമിന്റെ സ്ഥിരം കോച്ചാവാന്‍ താല്‍പ്പര്യമില്ലെന്ന് ദ്രാവിഡ് നേരത്തെ അറിയിച്ചിരുന്നു. ന്യൂസിലന്‍ഡുമായുള്ള അടുത്ത പരമ്പരയില്‍ മാത്രം താല്‍ക്കാലിക പരിശീലകനാവാമെന്നായിരുന്നു അദ്ദേഹം ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം മാറ്റിയാണ് ഇപ്പോള്‍ ദ്രാവിഡ് സ്ഥിരം കോച്ചാവാന്‍ സമ്മതം മൂളിയിരിക്കുന്നത്.
  Published by:Sarath Mohanan
  First published: