എറിഞ്ഞൊതുക്കി ഇന്ത്യ; 181ന് പുറത്തായ വെസ്റ്റിൻഡീസ് ഫോളോ ഓൺ ചെയ്യുന്നു
Last Updated:
രാജ്കോട്ട്: ആദ്യ ഇന്നിംഗ്സിൽ വെസ്റ്റിൻഡീസിനെ 181 റൺസിന് പുറത്താക്കി ഇന്ത്യ, സന്ദർശകരെ ഫോളോ ഓൺ ചെയ്യിക്കുന്നു. ഒന്നാം ഇന്നിംഗ്സിൽ 468 റൺസിന്‍റെ കൂറ്റൻ ലീഡ് സ്വന്തമാക്കിയ ഇന്ത്യ ഇന്നിംഗ്സ് ജയം ലക്ഷ്യമിട്ടാണ് വെസ്റ്റിൻഡീസിനെ വീണ്ടും ബാറ്റിങ്ങിന് അയച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റിന് 32 റൺസ് എന്ന നിലയിലാണ് വെസ്റ്റിൻഡീസ്. ബ്രാത്ത് വെയ്റ്റിന്റെ വിക്കറ്റാണ് വെസ്റ്റിൻഡീസിന് നഷ്ടമായത്. 10 റൺസെടുത്ത ബ്രാത്ത് വെയ്റ്റിനെ അശ്വനാണ് പുറത്താക്കിയത്.
'എന്തുവാടേ ഇത്'; റണ്ണൗട്ട് ചാന്‍സില്‍ സാഹസത്തിനു മുതിര്‍ന്ന് ജഡ്ഡു; മൂക്കത്ത് വിരല്‍വെച്ച് സഹതാരങ്ങള്‍; വീഡിയോ
നേരത്തെ ആറിന് 94 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടർന്ന വെസ്റ്റിൻഡീസ് 181 റൺസിന് പുറത്താക്കുകയായിരുന്നു. 53 റൺസെടുത്ത റോസ്റ്റൻ ചേസിനും 47 റൺസെടുത്ത കീമോ പോളിനും മാത്രമാണ് വെസ്റ്റിൻഡീസ് നിരയിൽ അൽപമെങ്കിലും ചെറുത്തുനിൽക്കാനായുള്ളു. ഇന്ത്യയ്ക്കുവേണ്ടി അശ്വിൻ 37 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. മൊഹമ്മദ് ഷമി രണ്ടും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
advertisement
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ, പൃഥ്വി ഷാ(134), വിരാട് കോഹ്ലി(139), രവീന്ദ്ര ജഡേജ(പുറത്താകാതെ 100) എന്നിവരുടെ സെഞ്ച്വറികളുടെ മികവിൽ ഒമ്പതിന് 649 എന്ന സ്കോറിന് ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 92 റൺസെടുത്ത റിഷഭ് പന്തും 86 റൺസെടുത്ത ചേതേശ്വർ പൂജാരയും ബാറ്റിങ്ങിൽ തിളങ്ങി. നാലു വിക്കറ്റെടുത്ത ദേവേന്ദ്ര ബിഷൂവാണ് വെസ്റ്റിൻഡീസ് ബൌളിങ്ങിൽ അൽപമെങ്കിലും ആശ്വാസകരമായ പ്രകടനം പുറത്തെടുത്തത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2018 11:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
എറിഞ്ഞൊതുക്കി ഇന്ത്യ; 181ന് പുറത്തായ വെസ്റ്റിൻഡീസ് ഫോളോ ഓൺ ചെയ്യുന്നു