വാഹ് വാർണർ! സച്ചിനോളം ഉയർന്ന് ഡേവിഡ് വാർണർ
- Published by:Naseeba TC
- news18-malayalam
Last Updated:
മോശം ഫോമിനെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ പോലും ഒഴിവാക്കപ്പെടുമെന്ന ഘട്ടത്തില്‍ നിന്നാണ് അതിന് മറുപടിയായി തകർപ്പൻ ഫോമിലൂടെയുള്ള വാര്‍ണറുടെ തിരിച്ചുവരവ്
ലോകകപ്പിലെ ആറാം സെഞ്ചുറിയോടെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്തി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലായിരുന്നു വാര്‍ണറുടെ ആറാം സെഞ്ചുറി. ഏഴ് സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാത്രമാണ് വാര്‍ണര്‍ക്ക് മുന്നിലുള്ളത്.
മോശം ഫോമിനെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ പോലും ഒഴിവാക്കപ്പെടുമെന്ന ഘട്ടത്തില്‍ നിന്നാണ് അതിന് മറുപടിയായി തകർപ്പൻ ഫോമിലൂടെയുള്ള വാര്‍ണറുടെ തിരിച്ചുവരവ്. ലോകകപ്പിൽ വാർണറുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് നെതര്‍ലന്‍ഡ്‌സിനെതിരെ പിറന്നത്. വാര്‍ണറുടെ കരിയറിലെ 22-ാം ഏകദിന സെഞ്ചുറി കൂടിയാണിത്. 93 പന്തുകള്‍ നേരിട്ട് താരം മൂന്ന് സിക്‌സും 11 ഫോറുമടക്കം 104 റണ്‍സെടുത്തു.
advertisement
നേരത്തേ പാകിസ്താനെതിരായ മത്സരത്തിലും വാര്‍ണര്‍ സെഞ്ചുറി നേടിയിരുന്നു. ഏഴ് സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാത്രമാണ് വാര്‍ണര്‍ക്ക് മുന്നിലുള്ളത്.
ഹാഷിം അംലയ്ക്കും വിരാട് കോലിക്കും ശേഷം ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍ നിന്ന് 22 ഏകദിന സെഞ്ചുറികള്‍ നേടുന്ന താരമെന്ന നേട്ടവും വാർണറെ തേടിയെത്തി. 153-ാം ഏകദിനത്തിലാണ് വാര്‍ണറുടെ സെഞ്ചുറി നേട്ടം..
റണ്‍വേട്ടയില്‍ അഞ്ച് കളികളില്‍ നിന്ന് 332 റണ്‍സ് നേടിയ വാര്‍ണര്‍ മൂന്നാം സ്ഥാനത്തെത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 25, 2023 9:46 PM IST


