'തെരഞ്ഞെടുപ്പ് കടുക്കും' ഇന്ത്യന്‍ പരിശീലകനാകാന്‍ കിവികളുടെ മുന്‍ സൂപ്പര്‍ കോച്ചും
Last Updated:
2012 മുതല്‍ 2018 വരെയാണ് ഹെസന്‍ ന്യൂസിലന്‍ഡിനെ പരിശീലിപ്പിച്ചിരുന്നത്
മുംബൈ: ന്യൂസീലന്‍ഡിന്റെ മുന്‍ പരിശീലകന്‍ മൈക്ക് ഹെസന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 2015 ലോകകപ്പില്‍ കിവികളെ ലോകകപ്പ് ഫൈനല്‍വരെ എത്തിച്ച പരിശീലകനാണ് ഹെസന്‍. നേരത്തെ അര്‍ജന്റീനയെയും കെനിയയെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പരിശീലിപ്പിച്ച ഹെസന് ഇന്ത്യന്‍ സാഹചര്യവും നന്നായി അറിയാം. മുന്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധിപ്പേര്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
Also Read: ഭാര്യ നല്‍കിയ പരാതികള്‍ വിനയായി; മുഹമ്മദ് ഷമിയ്ക്ക് യുഎസ് വിസ നിഷേധിച്ചു; ഒടുവില്‍ ബിസിസിഐയുടെ ഇടപെടല്‍
ഈ മാസം 30 നാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കാനുള്ള അവസാന തീയതി. നേരത്തെ 2012 മുതല്‍ 2018 വരെയാണ് ഹെസന്‍ ന്യൂസിലന്‍ഡിനെ പരിശീലിപ്പിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായിയെത്തുന്നത്.
advertisement
ബിസിസിഐ ഇടക്കാല ഭരണസമിതി ചുമതലപ്പെടുത്തിയ കപില്‍ ദേവ്, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്ക്വാദ് എന്നിവരടങ്ങിയ സമിതിയാണ് പരിശീലകനെ തെരഞ്ഞെടുക്കുക. രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള നിലവിലെ പരിശീലിക സംഘത്തിന്റെ ചുമതല വിന്‍ഡീസ് പര്യടനത്തോടെ അവസാനിക്കും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2019 3:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'തെരഞ്ഞെടുപ്പ് കടുക്കും' ഇന്ത്യന്‍ പരിശീലകനാകാന്‍ കിവികളുടെ മുന്‍ സൂപ്പര്‍ കോച്ചും



