• HOME
  • »
  • NEWS
  • »
  • sports
  • »
  • Bullet shells found |ശ്രീലങ്കന്‍ ടീം ഉപയോഗിച്ച ബസില്‍ നിന്നും ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെത്തി; അന്വേഷണം

Bullet shells found |ശ്രീലങ്കന്‍ ടീം ഉപയോഗിച്ച ബസില്‍ നിന്നും ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെത്തി; അന്വേഷണം

ബസിലെ ലഗേജ് കമ്പാര്‍ട്ട്മെന്റില്‍ നിന്നാണ് വെടിയുണ്ടകളുടെ ഷെല്ലുകള്‍ കണ്ടെത്തിയത്.

  • Share this:
ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഉപയോഗിച്ച ബസില്‍ നിന്ന് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു. ചണ്ഡീഗഢ് പോലീസ് നടത്തിയ പരിശോധനയിലാണ് ഷെല്ലുകള്‍ കണ്ടെത്തിയത്. രണ്ട് ബുള്ളറ്റ് ഷെല്ലുകളാണ് ബസിനുള്ളില്‍നിന്ന് കണ്ടെടുത്തത്.

ബസിലെ സാധനങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണു വെടിയുണ്ടകളുടെ ഷെല്ലുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. ശ്രീലങ്കന്‍ താരങ്ങള്‍ ചണ്ഡീഗഢിലെ ഹോട്ടലില്‍നിന്ന് മൊഹാലിയിലെ മൈതാനത്തേക്കു പോയത് ഈ സ്വകാര്യബസിലായിരുന്നു.

ടീം അംഗങ്ങള്‍ താമസിച്ച ഹോട്ടലിനു സമീപം ബസ് നിര്‍ത്തിയിട്ട സമയത്താണു പരിശോധന നടത്തിയത്. ടാര ബ്രദേഴ്‌സ് എന്ന സ്ഥാപനത്തില്‍നിന്ന് വാടകയ്‌ക്കെടുത്ത ബസായിരുന്നു ഇതെന്നു പൊലീസ് പറഞ്ഞു. ഈ ബസിലെ ലഗേജ് കമ്പാര്‍ട്ട്മെന്റില്‍ നിന്നാണ് വെടിയുണ്ടകളുടെ ഷെല്ലുകള്‍ കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ ബസ് ഒരു കല്യാണ യാത്രക്കായി വാടകയ്ക്കെടുത്തിരുന്നു. വടക്കേ ഇന്ത്യയില്‍ വിവാഹച്ചടങ്ങുകളുടെ ഭാഗമായി ആഘോഷ വെടിവയ്പുകള്‍ നടത്തുന്നതിന് നിരോധനമുണ്ടെങ്കിലും ഇപ്പോഴും ഇത് നടക്കാറുണ്ട്.

IPL 2022 | പഞ്ചാബിന്റെ അമരക്കാരനാകാൻ മായങ്ക് അഗർവാൾ; ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് പഞ്ചാബ് കിങ്‌സ്

ഇന്ത്യൻ താരം മായങ്ക് അഗർവാളിനെ ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് പഞ്ചാബ് കിങ്‌സ്. ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ മായങ്ക് ആയിരിക്കും ടീമിനെ നയിക്കുകയെന്ന കാര്യം പഞ്ചാബ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. പഞ്ചാബ് കിങ്സിനെ നയിക്കാൻ കഴിയുന്നതിൽ സന്തോഷവും അതിലേറെ അഭിമാനവുമുണ്ടെന്നും മായങ്ക് പ്രതികരിച്ചു. മെഗാതാരലേലത്തിന് മുന്നോടിയായി പഞ്ചാബ് നിലനിർത്തിയിരുന്ന രണ്ട് കളിക്കാരിൽ ഒരാളായിരുന്നു മായങ്ക്.

കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ചിരുന്ന കെ എൽ രാഹുൽ ലക്‌നൗവിന് ഒപ്പം ചേർന്നതോടെയാണ് പഞ്ചാബിന് വരും സീസണിലേക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ടി വന്നത്. മെഗാതാരലേലത്തിലൂടെ ശിഖർ ധവാനെ പഞ്ചാബ് ടീമിൽ എടുത്തതോടെ ധവാൻ ടീമിന്റെ ക്യാപ്റ്റൻ ആയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മായങ്കിനെ തന്നെ ക്യാപ്റ്റൻ ആക്കാൻ പഞ്ചാബ് ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. 2018 മുതൽ പഞ്ചാബിനൊപ്പമുള്ള താരമാണ് മായങ്ക്.

ഐപിഎല്ലിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച പഞ്ചാബിന്റെ ലക്ഷ്യം ഈ സീസണിൽ ലീഗിൽ അവരുടെ ആദ്യ കിരീടനേട്ടം സ്വന്തമാക്കുക എന്നാണ്. മെഗാതാരലേലത്തിൽ മികച്ച പ്രകടനം നടത്തി ഒരുപിടി മികച്ച താരങ്ങളെ സ്വന്തമാക്കിയ പഞ്ചാബ് വർഷങ്ങളുടെ കിരീട വരൾച്ചയ്ക്കുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ തന്നെയാണ് ഒരുങ്ങുന്നത്. 2014ൽ ഫൈനലിൽ എത്തിയതാണ് ഐപിഎൽ ടൂർണമെന്റ് ചരിത്രത്തിലെ അവരുടെ മികച്ച പ്രകടനം.

പഞ്ചാബ് സ്‌ക്വാഡ്:

മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റൻ), അര്‍ഷ്ദീപ് സിങ്, ശിഖര്‍ ധവാന്‍, കാഗിസോ റബാദ, ജോണി ബെയര്‍‌സ്റ്റോ, രാഹുല്‍ ചാഹര്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, പ്രഭ്സിമ്രാന്‍ സിങ്, ജിതേഷ് ശര്‍മ, ഇഷാന്‍ പോറെല്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ഒഡീന്‍ സ്മിത്ത്, സന്ദീപ് ശര്‍മ, രാജ് ബവ, ഋഷി ധവാന്‍, പ്രേരക് മങ്കാദ്, വൈഭവ് അറോറ, റിഥ്വിക് ചാറ്റര്‍ജി, ബല്‍തേജ് ദണ്ഡ, അന്‍ഷ് പട്ടേല്‍, നേഥൻ എല്ലിസ്, അഥര്‍വ ടൈഡെ, ഭാനുക രാജപക്സെ, ബെന്നി ഹോവല്‍
Published by:Sarath Mohanan
First published: