പരിക്ക്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജൻ്റീന ടീമിൽ മെസിയില്ല
- Published by:Nandu Krishnan
- news18-malayalam
Last Updated:
കഴിഞ്ഞ മാസം നടന്ന കോപ്പ അമേരിക്ക ഫൈനലിനിടെയാണ് ലയണൽ മെസിക്ക് പരിക്ക് പറ്റിയത്.
ലോക കപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങൾക്കുള്ള അർജൻ്റിന ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് പറ്റിയ സൂപ്പർ താരം ലയണൽ മെസിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. അറ്റാക്കിംഗ് മിഡ്ഫീൽഡറായ പൌലോ ഡിബാലെയെയും ഇത്തവണത്തെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല .സെപ്തംബറിൽ ചിലി, കൊളംബിയ എന്നീ ടീമുകൾക്കെതിരെയാണ് അർജൻ്റിനയുടെ മത്സരങ്ങൾ. സമൂഹ മാധ്യമത്തിലൂടെയാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള 28 അംഗ അർജൻ്റിന ടീമിന്റെ പട്ടിക അർജൻ്റിന ഫുട്ബോൾ അസോസിയേഷൻ പുറത്തു വിട്ടത്.
സ്ക്വാഡിൽ നിരവധി യുവ താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.സ്കലോണിയാണ് കോച്ച്. അലജാൻഡ്രോ ഗർനാച്ചോ, വാലൻ്റിൻ കർബോണി, വാലൻ്റിൽ ബാർക്കോ, മാത്യാ സൌളെ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയട്ടുണ്ട്.സ്ട്രൈക്കറായ വാലൻ്റിൽ കാസ്റ്റല്ലാനോസ്, മിഡ് ഫീൾഡറായ എസ്ക്വേൽ ഫെർണാണ്ടസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.
സെപ്തംബർ 5നാണ് ചിലിയുമായുള്ള മത്സരം. 10 ന് കൊളംബിയയെ നേരിടും.
കഴിഞ്ഞ മാസം നടന്ന കോപ്പ അമേരിക്ക ഫൈനലിനിടെയാണ് ലയണൽ മെസിക്ക് പരിക്ക് പറ്റിയത്. ഇതോടെ മത്സരത്തിൻ്റെ 66-ാം മിനിട്ടിൽ മെസിക്ക് കളം വിടേണ്ടി വന്നു.മത്സരത്തിൽ എക പക്ഷീയമായ ഒരു ഗോളിന് കൊളംബയയെ പരാജയപ്പെടുത്തി അർജൻ്റീന കോപ്പ അമേരിക്ക കപ്പിൽ മുത്തമിടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 20, 2024 12:54 PM IST