വിദേശ വനിതാ അത്‌ലറ്റ് ഹിജാബ് ധരിച്ചില്ല; ഇറാനിൽ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ തലവൻ പുറത്തായി
- Published by:Vishnupriya S
- news18-malayalam
Last Updated:
ബധിര കായിക ഫെഡറേഷന്‍ മേധാവി മെഹ്‌റാന്‍ തിഷെഗരനെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്
ടെഹ്‌റാന്‍: ഇറാന്‍ ബധിര സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ മേധാവിയെ പുറത്താക്കി. ഒരു ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനെത്തിയ വിദേശ വനിതാ അത്‌ലറ്റ് ഹിജാബ് ധരിക്കാത്തതിനെ തുടർന്നാണ് ഫെഡറേഷന്‍ മേധാവിയെ നീക്കം ചെയ്തത്. ഇറാന്‍ കായിക വകുപ്പ് മന്ത്രി കിയൗമര്‍സ് ഹാഷെമിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ബധിര കായിക ഫെഡറേഷന്‍ മേധാവി മെഹ്‌റാന്‍ തിഷെഗരനെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. ഏഷ്യന്‍ ബധിര അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനിടെ നടന്ന ചില സംഭവങ്ങളാണ് അദ്ദേഹത്തിന്റെ പുറത്താക്കലിന് പിന്നിലെന്ന് ഐഎസ്എന്‍എ ന്യൂസ് എജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ടെഹ്‌റാനിലെ സണ്‍ഡേ-മണ്‍ഡേ ടൂര്‍ണ്ണമെന്റില്‍ ഷോര്‍ട്ട്‌സും ടാങ്ക് ടോപ്പും ധരിച്ചെത്തിയ ഒരു വനിതാ അത്‌ലറ്റിന്റെ ചിത്രം ഇറാനിലെ പ്രമുഖ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. മത്സരങ്ങളില്‍ സ്ത്രീകളും പുരുഷന്‍മാരും ഇടകലര്‍ന്നല്ല എത്തിയതെന്ന് തിഷെഗരന്‍ പറയുകയും ചെയ്തിരുന്നു.
advertisement
'' സ്ത്രീകള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാമറകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു,'' എന്നും തിഷെഗരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. വനിതാ അത്‌ലറ്റിന്റെ ചിത്രം കസാഖ്സ്ഥാനില്‍ നിന്നുള്ള അവരുടെ ടീമംഗങ്ങള്‍ എടുത്തതാണെന്നും തിഷെഗരന്‍ പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 29, 2023 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വിദേശ വനിതാ അത്‌ലറ്റ് ഹിജാബ് ധരിച്ചില്ല; ഇറാനിൽ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ തലവൻ പുറത്തായി