GOAT Tour of India മെസി ഇന്ത്യയിൽ വരും; പ്രധാനമന്ത്രിയെ കാണും; ഡിസംബറിൽ നാല് നഗരങ്ങളിൽ

Last Updated:

ഡിസംബർ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയോടെയാണ് സന്ദർശനം അവസാനിക്കുന്നത്

News18
News18
ഫുട്ബോൾ ഇതിഹാസം അർജന്റീന താരം ലയണൽ മെസി ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി. ഈ വർഷം ഡിസംബർ 13 മുതൽ 15 വരെ മൂന്ന് ദിവസത്തെ പര്യടനത്തിനായി  മെസി ഇന്ത്യയിലേക്ക് വരുന്നു. ഫുട്ബോൾ മത്സരങ്ങളൊന്നും ആസൂത്രണം ചെയ്തിട്ടില്ലെങ്കിലും ഫുട്ബോളുമായി ബന്ധപ്പെട്ട നിരവധി പരിപാടികളിൽ ഇതിഹാസ താരം പങ്കെടുക്കുമെന്ന് മെസിയുടെ സന്ദർശനത്തിന് പിന്നിലുള്ള സ്പോർട്സ് പ്രൊമോട്ടർ സതദ്രു ദത്ത സ്ഥിരീകരിച്ചതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്ചു. കൊൽക്കത്ത, ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നീ നാല് നഗരങ്ങൾ മെസി സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡിസംബർ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയോടെയാണ് സന്ദർശനം അവസാനിക്കുന്നത്.
മറഡോണയെയും പെലെയെയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിയാണ് സതാദ്രു ദത്ത. ഈ വർഷം ആദ്യമാണ് അദ്ദേഹം മെസിയുമായി കൂടിക്കാഴ്ച നടത്തിത്.ഇന്ത്യയിലെ അർജന്റീനിയൻ ഫുട്ബോളിന്റെ വലിയ ആരാധകവൃന്ദത്തെക്കുറിച്ച് അദ്ദേഹം മെസിയോട് വിശദീകരിച്ചു. ആദ്യം മെസിയുടെ പിതാവിനെയാണ് കണ്ടത്.അതിനുശേഷം ഫെബ്രുവരി 28 ന് മെസിയുമായി 45 മിനിറ്റ് കൂടിക്കാഴ്ച നടത്തി. എന്താണ് പദ്ധിയെന്ന് വിശദീകരിക്കാൻ മെസി ആവശ്യപ്പെട്ടു. എല്ലാം ബോധ്യപ്പെട്ടതോടെ അദേഹം വരാൻ സമ്മതം മൂളുകയായിരുന്നു എന്ന് സതദ്രു പറഞ്ഞു.
advertisement
ഓരോ പരിപാടിയും കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഒരു സ്റ്റേഡിയത്തിലായിരിക്കുമെന്നും വലിയ സുരക്ഷാ സന്നാഹങ്ങളാണ് മെസിക്കും അദ്ദേഹത്തെ കാണാൻ വരുന്ന ആരാധകർക്കുമായി ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ദശലക്ഷക്കണക്കിന് മെസ്സി ആരാധകരുള്ള കൊൽക്കത്ത പോലുള്ള ഒരു നഗരത്തിൽ, അവരെ നിയന്ത്രിക്കുന്നത് വെല്ലുവിളിയുണ്ടാക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്ദർശനത്തിൽ മെസി കുട്ടികളുമായി സംവദിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്കായിരിക്കും അവസരം. മെസിക്കൊപ്പം ലോകകപ്പ് താരങ്ങളായ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും വരുമെന്നും സതദ്രു ദത്ത വ്യക്തമാക്കി. സെപ്റ്റംബർ 1 ന് മെസ്സി സ്വന്തം സോഷ്യൽ മീഡിയ പേജുകളിൽ സന്ദർശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. അതിന് ശേഷമായിരിക്കും ടിക്കറ്റ് വിൽപ്പന.
മലയാളം വാർത്തകൾ/ വാർത്ത/Sports/
GOAT Tour of India മെസി ഇന്ത്യയിൽ വരും; പ്രധാനമന്ത്രിയെ കാണും; ഡിസംബറിൽ നാല് നഗരങ്ങളിൽ
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement