അന്താരാഷ്ട്ര ക്രിക്കറ്റില്നിന്ന് വിരമിക്കല് പ്രഖ്യാപിച്ചതിനു പിന്നാലെ ഭാവിപദ്ധതികളെക്കുറിച്ച് സൂചന നല്കി മുന് ഇന്ത്യന് വെറ്ററന് സ്പിന്നര് ഹര്ഭജന് സിംഗ്(Harbhajan Singh). ഇന്ത്യന് സ്പിന് ഇതിഹാസം ഹര്ഭജന് സിങ് രാഷ്ട്രീയത്തിലേക്കെന്നാണ് അഭ്യൂഹം. ഹര്ഭജന് കോണ്ഗ്രസ്(Congress) പാര്ട്ടിയില് ചേരുമെന്ന തരത്തിലാണ് റിപ്പോര്ട്ടുകള് പുറത്തു വരുന്നു.
സമീപ കാലത്ത് പഞ്ചാബ് കോണ്ഗ്രസ് അധ്യക്ഷനും മുന് ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവുമായി ഹര്ഭജന് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് അഭ്യൂഹങ്ങള് പ്രചരിച്ചത്.
'എനിക്ക് പഞ്ചാബിനായി ഇനി പ്രവര്ത്തിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. അത് രാഷ്ട്രീയത്തിലൂടെ ആണെങ്കില് അങ്ങനെ, അല്ലെങ്കില് മറ്റേതെങ്കിലും തരത്തില്. എല്ലാ പാര്ട്ടിയിലും എനിക്ക് പരിചയമുള്ള ഒട്ടേറെ നേതാക്കളുണ്ട്. ഏത് പാര്ട്ടിയില് ചേരുകയാണെങ്കിലും അത് പ്രഖ്യാപിക്കും. ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ല'- ഹര്ഭജന് പറഞ്ഞു.
പഞ്ചാബില് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹര്ഭജനെ പാര്ട്ടിയിലെത്തിക്കാന് ബിജെപി നീക്കം നടത്തുന്നതായി വാര്ത്തകളുണ്ടായിരുന്നു. എന്നാല്, ഇക്കാര്യം താരം നിഷേധിച്ചിരുന്നു. ഇതിനു പിറകെയാണ് കഴിഞ്ഞ ദിവസം കോണ്ഗ്രസ് പഞ്ചാബ് അധ്യക്ഷന് നവജ്യോത് സിങ് സിദ്ദുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഒരുപാട് സാധ്യതകളുള്ള ചിത്രമെന്നും പറഞ്ഞ് ഇതിന്റെ ദൃശ്യങ്ങള് സിദ്ദു സമൂഹമാധ്യമങ്ങളില് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
'നിറയെ സാധ്യതകള് തുറന്നിടുന്ന ചിത്രം. തിളങ്ങുന്ന താരമായ ഭാജിക്കൊപ്പം'- എന്ന കുറിപ്പോടെയാണ് സിദ്ദു ഹര്ഭജനൊപ്പമുള്ള ചിത്രം ട്വിറ്ററില് പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വിരമിക്കല് പ്രഖ്യാപിച്ച ഭാജി പഞ്ചാബിനെ സേവിക്കാന് താത്പര്യമുണ്ടെന്ന് പറഞ്ഞതോടെ അഭ്യൂഹങ്ങള് ശക്തമാവുകയും ചെയ്തു.
S Sreesanth |'ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരില് ഒരാളാണ് ഹര്ഭജന് സിംഗ്': ശ്രീശാന്ത്സജീവ ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച സ്പിന്നര് ഹര്ഭജന് സിംഗിനെ (Harbhajan Singh) പ്രശംസിച്ച് മലയാളി താരം ശ്രീശാന്ത്. ട്വിറ്ററിലൂടെ ആയിരുന്നു ശ്രീശാന്ത് ആശംസകള് അറിയിച്ചത്. ഇന്ത്യന് ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായിരുന്നു ഹര്ഭജനെന്ന് ശ്രീശാന്ത് കുറിച്ചു.
'താങ്കള അടുത്തറിയാനും താങ്കള്ക്കൊപ്പം കളിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. പന്തെറിയാന് തുടങ്ങുന്നതിന് മുമ്പുള്ള താങ്കളുടെ സ്നേഹാലിംഗനം എക്കാലത്തും സന്തോഷം നല്കുന്നതും ഭാഗ്യവുമാണ്. നിറയെ ആദരവും സ്നേഹവും'- ഹര്ഭജനൊപ്പമുള്ള ഫോട്ടോകള് പങ്കുവെച്ച് ശ്രീശാന്ത് കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിലെ എല്ലാ ഫോര്മാറ്റുകളില് നിന്നും വിരമിക്കുന്നതായി ഇന്ത്യയുടെ വെറ്ററന് സ്പിന്നര് ഹര്ഭജന് സിംഗ് (Harbhajan Singh) പ്രഖ്യാപിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്മാരില് ഒരാളായ ഹര്ഭജന് ട്വിറ്ററിലൂടെയായിരുന്നു തന്റെ 23 വര്ഷം നീണ്ട ക്രിക്കറ്റ് കരിയറിന് തിരശീലയിടുന്നതായി പ്രഖ്യാപിച്ചത്.
ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളും കളിച്ച താരം ടെസ്റ്റില് ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന് ബൗളറാണ്. അന്താരാഷ്ട്ര ക്രിക്കറ്റില് നിന്നും 711 വിക്കറ്റുകള് നേടിയ താരത്തിന്റെ പേരില് രണ്ട് സെഞ്ചുറികളും ഒമ്പത് അര്ധസെഞ്ചുറികളുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.