'തുറന്നു പറച്ചില്‍ കുടുക്കി'; പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ നോട്ടീസ്
Last Updated:
മുംബൈ: ടെലിവിഷന്‍ ഷോയ്ക്കിടെ സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ കെഎല്‍ രാഹുലിനും ഹര്‍ദ്ദിഖ് പാണ്ഡ്യയ്ക്കും ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയായ 'കോഫി വിത്ത് കരണ്‍' എന്ന പരിപാടിയിലെ പരാമര്‍ശങ്ങളാണ് താരങ്ങളെ കുടുക്കിയത്. സ്വാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിച്ചതിന് ഹര്‍ദ്ദിക്കിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
ഇതേത്തുടര്‍ന്നാണ് ബിസിസിഐ വിഷയത്തില്‍ ഇടപെട്ടത്. നേരത്തെ സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞും ഹര്‍ദ്ദിക്ക് രംഗത്തെത്തിയിരുന്നു. 'കോഫി വിത്ത് കരണില്‍ പങ്കെടുത്ത് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. സത്യസന്ധമായി പറയുകയാണ്, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല അത്' എന്നായിരുന്നു പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ചത്.
advertisement
— hardik pandya (@hardikpandya7) January 9, 2019
എന്നാല്‍ താരങ്ങളെ പുറത്താക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തുകയായിരുന്നു. ഇരുതാരങ്ങളോടും 24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് ക്രിക്കറ്റ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. 'ഞങ്ങള്‍ രാഹുലിനും പാണ്ഡ്യയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്' ബിസിസിഐ താല്‍ക്കാലിക ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായി പറഞ്ഞു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 09, 2019 1:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'തുറന്നു പറച്ചില്‍ കുടുക്കി'; പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ നോട്ടീസ്