'ഇവിടെ എന്താണ് സംഭവിക്കുന്നത്' ആമിറിന്റെ വിരമിക്കലിനെതിരെ ഷൊയ്ബ് അക്തര്‍

പാകിസ്താന്‍ ക്രിക്കറ്റ് അത്രയേറെ പ്രതീക്ഷയര്‍പ്പിച്ച യുവതാരമായ മുഹമ്മദ് അമിര്‍ ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ടെന്നറിയാനാകുന്നില്ല

news18
Updated: July 28, 2019, 3:33 PM IST
'ഇവിടെ എന്താണ് സംഭവിക്കുന്നത്' ആമിറിന്റെ വിരമിക്കലിനെതിരെ ഷൊയ്ബ് അക്തര്‍
akthar
  • News18
  • Last Updated: July 28, 2019, 3:33 PM IST
  • Share this:
ലാഹോര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറിനെതിരെ മുന്‍ താരം ഷൊയ്ബ് അക്തര്‍. പാക് ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് അക്തര്‍ പറഞ്ഞു. ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതായി ഇരുപത്തേഴുകാരനായ ആമിര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ അക്തര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

'പാക് ക്രിക്കറ്റിലെന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. യുവതാരങ്ങളെല്ലാം ടി20 ക്രിക്കറ്റില്‍ കളിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് അത്രയേറെ പ്രതീക്ഷയര്‍പ്പിച്ച യുവതാരമായ മുഹമ്മദ് അമിര്‍ ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ടെന്നറിയാനാകുന്നില്ല. തന്റെ മുകളില്‍ അര്‍പിച്ച വിശ്വാസത്തിന് ടീമിന് തിരിച്ചു പ്രതിഫലം നല്‍കേണ്ട സമയത്താണ് അദ്ദേഹത്തിന്റെ വിരമിക്കല്‍. ഞാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിലുണ്ടെങ്കില്‍ ടീമിലെ കളിക്കാരെ ടി20 ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കില്ല' അക്തര്‍ പറഞ്ഞു.

Also Read: 'തകര്‍പ്പന്‍ പ്രകടനവുമായി യുവിയും ഗോണിയും' ഗ്ലോബല്‍ ടി20യില്‍ ഇന്ത്യന്‍ കരുത്തില്‍ ടൊറാന്റോ നാഷണല്‍സ്

ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ഫോം തുടരവെയാണ് ആമിര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. അവസാനം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് മത്സരത്തിനിറങ്ങിയ താരം നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 36 ടെസ്റ്റുകളില്‍ നിന്ന് 119 വിക്കറ്റും ആമിറിന്റെ പേരില്‍ ടെസ്റ്റ് ക്രിക്കറ്റിലുണ്ട്. ഇംഗ്ലണ്ട് ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റു വീഴ്ത്തിയ ആമിര്‍ വരുന്ന ടി20 ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് വിരമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

First published: July 28, 2019, 3:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading