രാഹുലിന്റെ സത്യസന്ധതയ്ക്ക് അമ്പയറിന്റെ അഭിനന്ദനം
Last Updated:
സിഡ്‌നി: നിലവിലെ ഇന്ത്യന്‍ ടീമില്‍ ഫോം ഔട്ടിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന താരമാണ് ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍. ആദ്യ രണ്ടു മത്സരങ്ങളില്‍ നിറം മങ്ങിയ താരം മൂന്നാം മത്സരത്തില്‍ പുറത്തിരിക്കുകയും ചെയ്തു. എന്നാല്‍ നാലാം ടെസ്റ്റിനു മുമ്പ് രോഹിത് ശര്‍മ നാട്ടിലേക്ക് മടങ്ങിയതോടെ അവസാന ടെസ്റ്റില്‍ രാഹുല്‍ മടങ്ങിയെത്തുകയും ചെയ്തു. നാലാം മത്സരത്തിലും ബാറ്റിങ്ങില്‍ താരത്തിനു തിളങ്ങാന്‍ കഴിഞ്ഞില്ല.
എന്നാല്‍ ഫീല്‍ഡിങ്ങില്‍ താരത്തിന്റെ പ്രകടനമാണ് ക്രിക്കറ്റ് ലോകത്ത് ഇന്ന് ചര്‍ച്ചയാകുന്നത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ രാഹുല്‍ ഹാരിസിന്റെ ക്യാച്ച് മിസ് ചെയ്തതായിരുന്നു സംഭവങ്ങളുടെ തുടക്കം. മിഡ് ഓണില്‍ ഡൈവിങ്ങിലൂടെ പന്ത് താരം കൈപ്പിടിയിലൊതുക്കിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ആഹ്ലാദം ആരംഭിക്കുകയായിരുന്നു. എന്നാല്‍ ക്യാച്ചല്ലെന്ന് രാഹുല്‍ തുറന്ന് പറയുകയായിരുന്നു.
Also Read: 'വീഴ്ത്തിയത് പെയ്‌നിനെയല്ല, ക്രിക്കറ്റിനെ'; ഓസീസ് നായകനെ പുറത്താക്കിയ കുല്‍ദീപിന്റെ അത്ഭുത ബോള്‍
ഹാരിസും ഇന്ത്യന്‍ താരങ്ങളും വിക്കറ്റ് തന്നെയാണെന്ന് ഉറപ്പിച്ച സാഹചര്യത്തിലായിരുന്നു രാഹുല്‍ വിക്കറ്റല്ലെന്ന് വെളിപ്പെടുത്തിയത്. താരത്തിന്റെ സത്യസന്ധതെ അമ്പയര്‍ അഭിനന്ദിക്കുകയും ചെയ്തു. തംസ് അപ്പ് കാട്ടിയായിരുന്നു അമ്പയര്‍ രാഹുലിനെ അഭിനന്ദിച്ചത്.
advertisement
A good effort from Rahul and he immediately says it bounced. Great stuff. Umpire Gould a big fan of it #CloseMatters#AUSvIND | @GilletteAU pic.twitter.com/7nA0H5Lsc7
— cricket.com.au (@cricketcomau) January 4, 2019
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2019 3:31 PM IST