ഐ ലീഗിന് നാളെ തുടക്കം; ഗോകുലം കേരള എഫ്സി മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ നേരിടും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രണ്ടു വർഷം കോവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് മത്സരങ്ങൾ ഇപ്രാവശ്യം ഹോം ആൻഡ് എവേ രീതിയിലാണ് സംഘടിപ്പിക്കുന്നത്.
ഐ ലീഗിന് നാളെ തുടക്കം,കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ ഉദ്ഘാടന മത്സരത്തിൽ നാളെ വൈകുന്നേരം 4:30ന് പയ്യനാട് സ്റ്റേഡിയത്തിൽ നേരിടും. രണ്ടു വർഷം കോവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് മത്സരങ്ങൾ ഇപ്രാവശ്യം ഹോം ആൻഡ് എവേ രീതിയിലാണ് സംഘടിപ്പിക്കുന്നത്. പതിനൊന്നു ഹോം മത്സരങ്ങളിൽ ഗോകുലത്തിന്റെ ആറു മത്സരങ്ങളും പയ്യനാട് സ്റ്റേഡിയത്തിലാണ് കളിക്കുന്നത്.
കാമറൂൺ കോച്ച് റിച്ചാർഡ് കോവയുടെ നേതൃത്വത്തിൽ ഗോകുലം കഴിഞ്ഞ രണ്ടു മാസങ്ങളായി കോഴിക്കോടായിരുന്നു പരിശീലനം ആറു വിദേശ താരങ്ങൾ ഉള്ള ടീമിൽ കഴിഞ്ഞ വർഷത്തെ പോലെ മലയാളിതാരങ്ങൾക്കാണ് പ്രാമുഖ്യം.ഐ ലീഗിനായി രജിസ്റ്റർ ചെയ്ത 24 അംഗ സ്ക്വാഡിൽ 12 മലയാളികൾ ഉണ്ട്.
ഈ പ്രാവശ്യം കിരീടം നിലനിർത്തി ഹാട്രിക്ക് നേടുകയും ഐ എസ് എലിലേക്കു പ്രവേശനം നേടുകയുമാണ് കബ്ബിന്റെ ലക്ഷ്യം. ആദ്യ മത്സരം വൈകുനേരം 4.30 ന് തുടങ്ങും.കളി യൂറോസ്പോർട്സിലും ഡിഡി സ്പോർട്സിലും ചാനലിൽ തത്സമയം ഉണ്ടായിരിക്കും.
advertisement
ഐഡി കാർഡ് കൊണ്ടുവരുന്ന വിദ്യാർത്ഥികൾക്ക് ഇളവോടെ ഗാലറി ടിക്കറ്റ് 50രൂപക്ക് ലഭിക്കും.ഗാലറി ടിക്കറ്റുകൾക്ക് 100രൂപയും വി ഐ പി ടിക്കറ്റുകൾക്ക് 150 രൂപയും വി വി ഐ പി ടിക്കറ്റുകൾക് 200 രൂപയുമാണ് നിരക്ക്.ഗാലറി സീസൺ ടിക്കറ്റിനു 550 രൂപയും, വി വി ഐ പി ടിക്കറ്റുകൾക്ക് 1100 രൂപയുമാണ് നിരക്ക്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 11, 2022 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐ ലീഗിന് നാളെ തുടക്കം; ഗോകുലം കേരള എഫ്സി മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ നേരിടും