ICC World cup 2019: അര്‍ധ സെഞ്ച്വറിയ്ക്ക് രണ്ട് റണ്‍സകലെ രാഹുലും വീണു
Last Updated:
64 പന്തില്‍ 6 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് രാഹുല്‍ 48 റണ്‍സെടുത്തത്
മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി 48 റണ്‍സെടുത്ത ഓപ്പണര്‍ കെഎല്‍ രാഹുലാണ് രണ്ടാമനായി മടങ്ങിയത്. വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറിനാണ് വിക്കറ്റ്. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹോള്‍ഡര്‍ അര്‍ഹിക്കുന്ന വിക്കറ്റാണ് സ്വന്തമാക്കിയത്.
64 പന്തില്‍ 6 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് രാഹുല്‍ 48 റണ്‍സെടുത്തത്. ഇതുവരെ അഞ്ച് ഓവര്‍ എറിഞ്ഞ ഹോള്‍ഡര്‍ 8 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 2 മെയ്ഡനും താരത്തിന്റെ സ്‌പെല്ലില്‍ ഉള്‍പ്പെടുന്നു. നേരത്തെ 18 റണ്‍സെടുത്ത രോഹിത്തും അംപയറിന്റെ വിവാദ തീരുമാനത്തില്‍ പുറത്തായിരുന്നു.
ഫീല്‍ഡ് അംപയര്‍ വിക്കറ്റ് വിളിക്കാത്തതിനെത്തുടര്‍ന്ന് ഡിആര്‍സ് നല്‍കിയാണ് വിന്‍ഡീസ് രോഹിത്തിന്റെ വിക്കറ്റ് നേടിയെടുത്തത്. താരത്തിന്റെ ബാറ്റിലാണോ പാഡിലാണോ പന്ത് തട്ടിയതെന്ന സംശയം ഉണര്‍ന്നെങ്കിലും തേര്‍ഡ് അംപയര്‍ വിക്കറ്റ് വിളിക്കുകയായിരുന്നു.
advertisement
മത്സരം 21 ഓവര്‍ പിന്നിടുമ്പോള്‍ 104 ന് 2 എന്ന നിലയിലാണ് ഇന്ത്യ. 35 റണ്‍സോടെ കോഹ്‌ലിയും വിജയ് ശങ്കറുമാണ് ക്രീസില്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2019 4:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World cup 2019: അര്‍ധ സെഞ്ച്വറിയ്ക്ക് രണ്ട് റണ്‍സകലെ രാഹുലും വീണു