നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ആദ്യം ഡെര്‍ ഡസന്റെ മിഡില്‍ സ്റ്റംപ്; പിന്നാലെ ഡു പ്ലെസിയുടെ ഓഫ് സ്റ്റംപ്; ചാഹലിന്റെ വിക്കറ്റുകള്‍ കാണാം

  ആദ്യം ഡെര്‍ ഡസന്റെ മിഡില്‍ സ്റ്റംപ്; പിന്നാലെ ഡു പ്ലെസിയുടെ ഓഫ് സ്റ്റംപ്; ചാഹലിന്റെ വിക്കറ്റുകള്‍ കാണാം

  47 ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക 209 ന് ഏഴ് എന്ന നിലയിലാണ്

  Yuzvendra-Chahal

  Yuzvendra-Chahal

  • News18
  • Last Updated :
  • Share this:
   സതാംപ്ടണ്‍: പന്ത്രണ്ടാം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇതുവരെ വീണ ഏഴുവിക്കറ്റുകളില്‍ നാലും നേടിയ യൂസവേന്ദ്ര ചാഹലാണ് പ്രോട്ടീസിന്റെ നട്ടെല്ല് തകര്‍ത്തത്. ഓപ്പണര്‍മാര്‍ മടങ്ങിയശേഷം മത്സരത്തിലേക്ക് തിരിച്ച് വരികയായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരച്ചടിയായായിരുന്നു ചാഹലിന്റെ വിക്കറ്റ് വേട്ട.

   20 ാം ഓവറിന്റെ ഒന്നാം പന്തില്‍ വാന്‍ ഡെര്‍ ഡസന്റെ മിഡില്‍ സ്റ്റംപ് പിഴുതായിരുന്നു ചാഹല്‍ വിക്കറ്റ് വേട്ട ആരംഭിച്ചത്. 36 പന്തില്‍ 22 പന്തുമായി മുന്നേറവെയാണ് ചാഹല്‍ ഡസനെ വീഴ്ത്തിയത്. തൊട്ടുപിന്നാലെ അതേ ഓവറില്‍ തന്നെ നായകന്‍ ഡു പ്ലെസിയെയും ചാഹല്‍ ബൗള്‍ഡ് ചെയ്തു.   54 പന്തില്‍ 38 റണ്‍സെടുത്ത ഡു പ്ലെസിയുടെ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമാവുകയും ചെയ്തിരുന്നു. മത്സരം 47 ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക 209 ന് ഏഴ് എന്ന നിലയിലാണ്.

   ഡസന്റെ വിക്കറ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

   First published: