ദുബായ്: ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍ വിജയികളെ നിര്‍ണ്ണയിച്ച രീതിയേക്കാള്‍ വിവാദത്തിലകപ്പെട്ടത് അവസാന ഓവറിലെ ഓവര്‍ ത്രോയായിരുന്നു. ഇംഗ്ലണ്ടിന് അനുകൂലമായി ആറ് റണ്‍സ് അനുവദിച്ചതിനെതിരെ മുന്‍താരങ്ങളും അംപയര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ആറ് റണ്‍സ് അനുവദിച്ച ഫീല്‍ഡ് അംപയര്‍ കുമാര്‍ ധര്‍മസേനയും തനിക്ക് തെറ്റുപറ്റിയെന്നും അഞ്ച് റണ്‍സ് മാത്രമായിരുന്നു അനുവദിക്കേണ്ടിയിരുന്നതെന്നും തുറന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് ഇത്രയും നാളായിട്ടും വിഷയത്തില്‍ ഐസിസി പ്രതികരണം നടത്തിയിരുന്നില്ല. എന്നാല്‍ ഒടുവില്‍ അംപയര്‍മാരെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐസിസി. മത്സരത്തിനിടെ അമ്പയര്‍ എടുത്ത തീരുമാനം ശരിയാണെന്നാണ് ഐസിസി പറയുന്നത്.
ഗ്രൗണ്ടില്‍ അംപയര്‍മാര്‍ എടുത്ത നിലപാട് ഉചിതമാണെന്നും ആറ് റണ്‍സ് കൊടുത്തതില്‍ തെറ്റായൊന്നുമില്ലെന്നാണ് ഐസിസിയുടെ നിലപാട്. ക്രിക്കറ്റ് നിയമങ്ങളെ കുറിച്ച് അവര്‍ക്ക് ധാരണയുണ്ടെന്നും വിവാദങ്ങള്‍ വേണ്ടതില്ലെന്നും ഐസിസി കൂട്ടിച്ചേര്‍ത്തു.
മാര്ട്ടിന് ഗുപ്ടിലിന്റെ ത്രോ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി അതിര്‍ത്തികടന്നതോടെയാണ് ഓടിയെടുത്ത രണ്ടു റണ്‍സും ഓവര്‍ ത്രോയിലും ബൗണ്ടറിയുമുള്‍പ്പെടെ അംപയര്‍ ഇംഗ്ലണ്ടിന് ആറ് റണ്‍സ് അനുവദിച്ചത്. എന്നാല്‍ ഗുപ്ടില്‍ ത്രോ എറിയുമ്പോള്‍ ബാറ്റ്സ്മാന്മാര് പരസ്പരം ക്രോസ് ചെയ്തിരുന്നില്ലെന്നും അവിടെ അനുവദിക്കേണ്ടിയിരുന്നത് അഞ്ച് റണ്‍സായിരുന്നുവെന്നും സൈമണ്‍ ടോഫള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.