നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC World cup 2019: ഇന്നത്തെ മത്സരത്തില്‍ 20 റണ്‍സ് നേടിയാല്‍ രോഹിത്തിന് ലഭിക്കുക ഈ റെക്കോര്‍ഡ്

    ICC World cup 2019: ഇന്നത്തെ മത്സരത്തില്‍ 20 റണ്‍സ് നേടിയാല്‍ രോഹിത്തിന് ലഭിക്കുക ഈ റെക്കോര്‍ഡ്

    7 സെഞ്ച്വറിയും 7 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണിത്.

    rohit

    rohit

    • News18
    • Last Updated :
    • Share this:
      ഓവല്‍: ഓസീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ്ങ് തെരഞ്ഞെടുത്തിരിക്കുകയാണ്. മികച്ച ടോട്ടല്‍ ഉയര്‍ത്തി കങ്കാരുക്കളെ പ്രതിരോധത്തിലാക്കാന്‍ വിരാടും സംഘവും ഇറങ്ങുമ്പോള്‍ ഓപ്പണര്‍ രോഹിത്തിനെ കാത്ത് മറ്റൊരു റെക്കോര്‍ഡ് കൂടി നില്‍പ്പുണ്ട്. മത്സരത്തില്‍ 20 റണ്‍സ് നേടുകയാണെങ്കില്‍ ഓസീസിനെതിരെ 2000 റണ്‍സ് എന്ന നേട്ടമാണ് ഹിറ്റ്മാന് ലഭിക്കുക.

      മത്സരം ആരംഭിക്കുന്നതിനു മുമ്പ് 1980 റണ്‍സാണ് ഓസീസിനെതിരെ രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. 7 സെഞ്ച്വറിയും 7 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണിത്. 61.88 ആണ് ഓസീസിനെതിരെ ഹിറ്റ്മാന്റെ ബാറ്റിങ്ങ് ആവറേജ്. ഇതിനു മുമ്പ് മൂന്ന് താരങ്ങള്‍ മാത്രമാണ് ഏകദിനത്തില്‍ ഓസീസിനെതിരെ 2000 റണ്‍സ് നേടിയിട്ടുള്ളത്.

      Also Read: ടോസ് ജയം ഇന്ത്യക്ക്, ബാറ്റിങ്ങ് തെരഞ്ഞെടുത്തു; ടീമുകളുടെ ആദ്യ ഇലവന്‍ ഇങ്ങനെ

      7 സെഞ്ച്വറിയ്ക്ക് പുറമെ ഒരു ഇരട്ട സെഞ്ച്വറിയും രോഹിത്ത് ഓസീസെതിരെ നേടിയിട്ടുണ്ട്. 209 റണ്‍സാണ് കങ്കാരുക്കള്‍ക്കെതിരെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഓസീസിനെതിരെ 36 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചിരിക്കുന്നത്.

      First published:
      )}