advertisement

IND vs ENG| മാഞ്ചസ്റ്റർ ടെസ്റ്റ് അനിശ്ചിതത്വത്തിൽ; മത്സരം നടക്കുമോ എന്നറിയില്ലെന്ന് ഗാംഗുലി

Last Updated:

കളിക്കാര്‍ക്ക് ഇന്ന് നടത്തിയ പരിശോധനയുടെ ഫലം ഇതുവരെ വന്നിട്ടില്ല. ഇത് വന്നതിന് ശേഷം മാത്രമേ ടെസ്റ്റിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ എന്നാണ് സൂചന.

സൗരവ് ഗാംഗുലി
സൗരവ് ഗാംഗുലി
മാഞ്ചസ്റ്ററിൽ വെച്ച് നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇന്ത്യൻ ക്യാമ്പിൽ വീണ്ടും കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതോടെയാണ് നാളെ ആരംഭിക്കാൻ ഇരിക്കുന്ന മാഞ്ചസ്റ്റർ ടെസ്റ്റിന്റെ കാര്യത്തിൽ ആശങ്ക ഉയർന്നത്. ഇന്ത്യൻ ക്യാമ്പിലെ സപ്പോർട്ട് സ്റ്റാഫിലെ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഉച്ചകഴിഞ്ഞ് നടത്താനിരുന്ന പരിശീലന സെഷന്‍ ഉപേക്ഷിച്ചിരുന്നു.
ബുധനാഴ്ച വൈകുന്നേരം നടത്തിയ പരിശോധനകളുടെ ഫലം പുറത്തുവന്നപ്പോഴാണ് സപ്പോർട്ട് സ്റ്റാഫിലെ അംഗമായ ജൂനിയര്‍ ഫിസിയോ ആയ യോഗേഷ് പാര്‍മറിന് കോവിഡ് സ്ഥിരീകരിച്ചത്. പാർമറിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ ടീമിലെ മുഴുവൻ താരങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിന്റെ ഫലം പുറത്തു വന്നിട്ടില്ല. ഇത് വന്നതിന് ശേഷം മാത്രമേ ടെസ്റ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ എന്നാണ് സൂചന. ഫലം വരുന്നത് വരെ ഇന്ത്യൻ ടീം അംഗങ്ങളോട് ഹോട്ടലിൽ തന്നെ കഴിയാൻ നിർദേശം നൽകിയാതായി ഇഎസ്പിഎൻ ക്രിക്ഇൻഫൊ റിപ്പോർട്ട് ചെയ്തു.
advertisement
അതേസമയം, മാഞ്ചസ്റ്റർ ടെസ്റ്റ് നടക്കുമോ എന്നറിയില്ലെന്ന് ബിസിസിഐ പ്രസിഡന്റ് ആയ സൗരവ് ഗാംഗുലി പ്രതികരിച്ചു. 'മത്സരം നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല, മത്സരം നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.' കൊൽക്കത്തയിൽ 'മിഷൻ ഡോമിനേഷൻ' എന്ന പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് ഗാംഗുലി ടെസ്റ്റിനെ സംബന്ധിച്ചുള്ള കാര്യത്തിൽ തന്റെ പ്രതികരണം അറിയിച്ചത്.
അതേസമയം, കളിക്കാരുടെ പുറത്തുവരാനിരിക്കുന്ന ഫലങ്ങളിൽ ഏതെങ്കിലും ഒന്ന് പോസിറ്റീവ് ആവുകയാണെങ്കിൽ, അത് നാളെ ആരംഭിക്കുന്ന മാഞ്ചസ്റ്റർ ടെസ്റ്റിനെ മാത്രമല്ല, ഇംഗ്ലണ്ട് പരമ്പരയ്ക്ക് അഞ്ച് ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഐ പി എല്ലിന്റെ രണ്ടാം പാദത്തെയും ബാധിക്കും. നിലവിലെ തീരുമാന പ്രകാരം ഐ പി എല്ലിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ താരങ്ങൾ സെപ്റ്റംബർ 15നാകും മാഞ്ചസ്റ്ററിൽ നിന്നും ദുബായിലേക്ക് തിരിക്കുക.
advertisement
ഇന്ത്യൻ ക്യാമ്പിൽ ഭീഷണി ഉയർത്തുന്ന കോവിഡ് ആദ്യം സ്ഥിരീകരിച്ചത് ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്ക് ആയിരുന്നു. ഇംഗ്ലണ്ടിന് എതിരെ 157 റൺസിന്റെ വിജയുവുമായി ഇന്ത്യ തിളങ്ങിയ ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തിലാണ് രവി ശാസ്ത്രിയുടെ കോവിഡ് ബാധ ബിസിസിഐ സ്ഥിരീകരിച്ചത്. ന്നാലെ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് ബാധ കണ്ടെത്തിയിരുന്നു. ഇപ്പോൾ ഒരു സപ്പോര്‍ട്ട് സ്റ്റാഫിന് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ ക്യാമ്പിലെ കോവിഡ് ബാധിതരുടെ എണ്ണം നാലായി.
advertisement
ഓവൽ ടെസ്റ്റ് ജയിച്ച് പരമ്പരയിൽ 2-1ന് മുന്നിലെത്തിയ ഇന്ത്യ 2007ന് ശേഷം ഇംഗ്ലണ്ട് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര ജയത്തിനായാണ് കാത്തിരിക്കുന്നത്. പരമ്പരയിൽ മുന്നിലാണെന്ന ആത്മവിശ്വാസം ഇന്ത്യക്ക് തുണയായുണ്ടെങ്കിലും മാഞ്ചസ്റ്ററിൽ ഇന്ത്യയുടെ റെക്കോർഡ് അത്ര മികച്ചതല്ല എന്നത് വിരാട് കോഹ്‌ലിക്കും സംഘത്തിനും അത്ര സന്തോഷം നൽകുന്ന കാര്യമല്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG| മാഞ്ചസ്റ്റർ ടെസ്റ്റ് അനിശ്ചിതത്വത്തിൽ; മത്സരം നടക്കുമോ എന്നറിയില്ലെന്ന് ഗാംഗുലി
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement