'നിന്നെക്കൊണ്ട് പറ്റില്ല എന്ന് പറയുന്നത് ചെയ്യുന്നതാണ് ഏറ്റവും വലിയ സന്തോഷം'; രോഹിത്തിന്റെ 2016ലെ ട്വീറ്റ് വൈറല്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
2013ല്‍ അരങ്ങേറിയ ശേഷം നേട്ടം സ്വന്തമാക്കാനായി എട്ടുവര്‍ഷമാണ് രോഹിത്തിന് കാത്തിരിക്കേണ്ടി വന്നത്.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കി രോഹിത് ശര്‍മയുടെ ആദ്യ ഓവര്‍സീസ് ടെസ്റ്റ് സെഞ്ചുറി പിറന്നിരിക്കുകയാണ്. ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും കടുപ്പമേറിയതുമായ ഫോര്‍മാറ്റിന്റെ താളത്തിനൊത്ത് കരുതലോടെ ബാറ്റ് വീശിയ ഇന്ത്യന്‍ ഓപ്പണര്‍ ഒരുപാട് റെക്കോര്‍ഡുകളും ഇതിലൂടെ പഴങ്കഥയാക്കി. സിക്‌സര്‍ അടിച്ചുകൊണ്ട് ടെസ്റ്റ് സെഞ്ചുറി നേടുകയെന്ന 'സെവാഗ് സ്‌റ്റൈല്‍' ആണ് രോഹിത് ഓവലില്‍ സാധ്യമാക്കിയത്.
2013ല്‍ അരങ്ങേറിയ ശേഷം നേട്ടം സ്വന്തമാക്കാനായി എട്ടുവര്‍ഷമാണ് രോഹിത്തിന് കാത്തിരിക്കേണ്ടി വന്നത്. 94 റണ്‍സില്‍ എത്തിനില്‍ക്കേ മോയീന്‍ അലിയെ ലോങ്ഓണിലൂടെ സിക്‌സര്‍ പറത്തിയാണ് രോഹിത്ത് സെഞ്ച്വറി ആഘോഷിച്ചത്. എന്നാല്‍ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ 2016ലെ രോഹിത്തിന്റെ ഒരു ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
'നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ആളുകള്‍ പറയുന്നത് ചെയ്യുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം'- ഇതായിരുന്നു 2016ല്‍ രോഹിത് ചെയ്ത ട്വീറ്റ്. ഏതായാലും പറഞ്ഞത് ചെയ്ത് കാണിച്ച ഹിറ്റ്മാനെ വാനോളം പ്രശംസിക്കുകയാണ് ആരാധകര്‍.
advertisement
The greatest pleasure in life is doing what people say you cannot do 😊😊
— Rohit Sharma (@ImRo45) September 14, 2016
ഈ സെഞ്ച്വറിയിലൂടെ ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ പോക്കറ്റിലാക്കി. ഇന്ത്യന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. ദ്രാവിഡിന് 8 സെഞ്ചുറികളാണ് ഇംഗ്ലണ്ടിലുള്ളത്. ഇംഗ്ലണ്ടിനെതിരെ ഇന്നലെ രോഹിത് നേടിയത് 9ആം സെഞ്ചുറി ആയിരുന്നു. 9 സെഞ്ചുറികളില്‍ എട്ടും 2018നു ശേഷമാണ് രോഹിത് സ്‌കോര്‍ ചെയ്തത്. വിദേശ താരങ്ങളില്‍ 11 ശതകങ്ങളുമായി സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് തലപ്പത്ത്.
advertisement
204 പന്തുകളില്‍ നിന്നാണ് രോഹിത് ഇന്നലെ സെഞ്ചുറി തികച്ചത്. 256 പന്തുകളില്‍ 127 റണ്‍സെടുത്ത താരത്തെ ഒടുവില്‍ ഒലി റോബിന്‍സണ്‍ പുറത്താക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം 83 റണ്‍സിന്റെയും രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം 153 റണ്‍സിന്റെയും കൂട്ടുകെട്ടില്‍ രോഹിത് പങ്കാളിയായി.
അതേസമയം മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ വിദേശ ഓപ്പണര്‍ എന്ന നേട്ടം ഹിറ്റ്മാന് സ്വന്തമായി. ടെസ്റ്റില്‍ 3000 റണ്‍സ് ക്ലബില്‍ ഇടംപിടിക്കാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറുടെ റോളില്‍ 11000 റണ്‍സ് പൂര്‍ത്തിയാക്കാനും രോഹിത് ശര്‍മ്മയ്ക്കായിട്ടുണ്ട്. മത്സരത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15000 റണ്‍സും രോഹിത് ശര്‍മ്മ പൂര്‍ത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി രോഹിത് ശര്‍മ്മ മാറുകയും ചെയ്തു. ഈ പട്ടികയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് 34,357 റണ്‍സുമായി ഏറ്റവും മുന്നില്‍.
advertisement
അതേസമയം ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ്. 99 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിവസം വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 270 റണ്‍സ് എന്ന നിലയിലാണ്. നായകന്‍ വിരാട് കോഹ്ലിയും (37 പന്തില്‍ 22 ) രവീന്ദ്ര ജഡേജയുമാണ് (ഒന്‍പത്) ക്രീസില്‍. രണ്ട് ദിവസം ശേഷിക്കേ ഇന്ത്യക്ക് 171 റണ്ണിന്റെ ലീഡ് നേടാനായിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 05, 2021 3:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നിന്നെക്കൊണ്ട് പറ്റില്ല എന്ന് പറയുന്നത് ചെയ്യുന്നതാണ് ഏറ്റവും വലിയ സന്തോഷം'; രോഹിത്തിന്റെ 2016ലെ ട്വീറ്റ് വൈറല്‍






