• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG |അനാവശ്യമായി പുറത്തിറങ്ങരുത്; ഇന്ത്യന്‍ ടീമിന് കര്‍ശന നിര്‍ദേശവുമായി ബി.സി.സി.ഐ

IND vs ENG |അനാവശ്യമായി പുറത്തിറങ്ങരുത്; ഇന്ത്യന്‍ ടീമിന് കര്‍ശന നിര്‍ദേശവുമായി ബി.സി.സി.ഐ

രോഹിത് ശര്‍മ കോവിഡ് ബാധിതനായതിന്റെ പശ്ചാത്തലത്തിലാണ് ടീം അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

  • Share this:
    ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിന് കര്‍ശന നിയന്ത്രണങ്ങളുമായി ബി.സി.സി.ഐ. താരങ്ങള്‍ അനാവശ്യമായി പുറത്ത് പോകരുതെന്നും മറ്റുള്ളവരുമായി ഇടപഴകരുതെന്നും ബി.സി.സി.ഐ മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കോവിഡ് ബാധിതനായതിന്റെ പശ്ചാത്തലത്തിലാണ് ടീം അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

    രോഹിത്തിന് നിര്‍ണായകമായ അവസാന ടെസ്റ്റില്‍ കളിക്കാനാവുമോ എന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. രോഹിത് ഇപ്പോള്‍ ഐസൊലേഷനിലാണ്.

    ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന് ഇത്തവണ ബയോ ബബിളോ മറ്റ് കടുത്ത നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ല. ലെസ്റ്റര്‍ഷെയറിനെതിരായ സന്നാഹ മത്സരത്തിനിടെയാണ് രോഹിത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഹിത്തിന് പകരക്കാരനായി മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടില്‍ നിലവില്‍ ക്വാറന്റൈന്‍ ഇല്ലാത്തതിനാല്‍ താരത്തിന് നേരിട്ട് ടീമിനൊപ്പം ചേരാന്‍ കഴിയും.

    ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് വെള്ളിയാഴ്ചയാണ് തുടക്കമാവുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിന്റെ ഭാഗമായ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്ന് മാറ്റിവച്ച മത്സരമാണിത്. നിലവില്‍ നാല് മത്സരം പൂര്‍ത്തിയായപ്പോള്‍ 2-1ന് ഇന്ത്യ മുന്നിലാണ്. അഞ്ചാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ പരമ്പര നേടാം.

    Rohit Sharma |'രോഹിത് ശര്‍മയ്ക്ക് പകരം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണം': വിരേന്ദര്‍ സെവാഗ്

    രോഹിത് ശര്‍മയ്ക്ക് പകരം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. രോഹിത് ശര്‍മയുടെ പ്രായവും ജോലിഭാരവും കണക്കിലെടുത്താണ് ടി20 ക്രിക്കറ്റില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണമെന്ന് സെവാഗ് അഭിപ്രായപ്പെട്ടത്.

    ടി20 ഫോര്‍മാറ്റില്‍ പുതിയ നായകന് കീഴില്‍ കളിച്ചാല്‍ 35കാരനായ രോഹിത്തിന്റെ ജോലിഭാരം കുറക്കാന്‍ ടീം മാനേജ്‌മെന്റിന് കഴിയുമെന്നും സോണി സ്‌പോര്‍ട്‌സിനോട് സെവാഗ് പറഞ്ഞു.

    'ടി20 ക്രിക്കറ്റില്‍ നായകനായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ ചുമതല കൈമാറാവുന്നതാണ്. ഇതുവഴി രോഹിത്തിന്റെ ജോലിഭാരം കുറയ്ക്കാം. ഒപ്പം രോഹിത്തിന് ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കകയും ചെയ്യാം. ടി20 ക്രിക്കറ്റില്‍ നിന്ന് ഇടക്ക് ഇടവേളയെടുക്കുന്നത് രോഹിത്തിനും ഗുണകരമാകും. ഇനി മൂന്ന് ഫോര്‍മാറ്റിലും ഒരേ നായകന്‍ എന്ന പതിവ് രീതി പിന്തുടരാനാണ് തീരുമാനമെങ്കില്‍ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവാന്‍ ഏറ്റവും യോഗ്യനായ താരം രോഹിത് തന്നെയാണെന്നും സെവാഗ് പറഞ്ഞു.

    ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ടീമിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും കെ.എല്‍ രാഹുലും ആയിരിക്കുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. നിരവധി യുവതാരങ്ങളുണ്ടെങ്കിലും രോഹിത്-കിഷന്‍ ഓപ്പണിംഗും വണ്‍ ഡൗണായി കെ എല്‍ രാഹുലിനെയുമാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും സെവാഗ് പറഞ്ഞു.
    ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കും ഉണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഉമ്രാന് ഒപ്പം ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും അടങ്ങുന്നതാവും ഇന്ത്യയുടെ പേസാക്രമണമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
    Published by:Sarath Mohanan
    First published: