advertisement

പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ച ഫ്ലക്സുകൾ നീക്കം ചെയ്ത് കൊച്ചി കോർപ്പറേഷൻ, നടപടി മോദി എത്തുന്നതിന് തൊട്ടുമുമ്പ്

Last Updated:

അനധികൃത ഫ്ലക്സ് ബോർഡുകൾ എടുത്ത് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി

News18
News18
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ കേരളാ സന്ദർശനത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ കൊച്ചി കോർപ്പറേഷൻ നീക്കം ചെയ്തു. പ്രധാനമന്ത്രി എത്തുന്നതിന് മുമ്പായാണ് ഫ്ലക്സുകൾ നീക്കം ചെയ്തത്. കൊച്ചി ന​ഗരത്തിൽ പ്രധാനമന്ത്രിയെ സ്വാ​ഗതം ചെയ്തുകൊണ്ട് ബിജെപി സ്ഥാപിച്ച ഫ്ലക്സുകളും പോസ്റ്ററുകളുമാണ് കോർപ്പറേഷൻ എടുത്ത് മാറ്റിയത്. അനധികൃത ഫ്ലക്സ് ബോർഡുകൾ എടുത്ത് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി.
കൊച്ചി മെട്രോയുടെ തൂണിൽ ഉൾപ്പെടെ ഫ്ലക്സ് സ്ഥാപിച്ചിരുന്നു. പൊതുസ്ഥലങ്ങളിൽ ഫ്ലക്സ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോർപ്പറേഷന്റെ നടപടിയെന്നാണ് വിവരം.
വാഹനം ഓടിക്കുന്ന ആളുകളുടെ ശ്രദ്ധ മാറുന്നെന്നും കാഴ്ച തടസമുണ്ടാകുന്നെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബിജെപിയുടെ എല്ലാ കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്തു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി ബ​ഹിഷ്കരിക്കുമെന്ന് സംസ്ഥാന സർക്കാർ പരിഷ്കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ദേശീയപാത ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ല. സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയത് കേരളത്തെ അപമാനിച്ചതിന് തുല്യമാണെന്ന് മുഹമ്മദ് റിയാസ് പ്രസ്താവിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ച ഫ്ലക്സുകൾ നീക്കം ചെയ്ത് കൊച്ചി കോർപ്പറേഷൻ, നടപടി മോദി എത്തുന്നതിന് തൊട്ടുമുമ്പ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement