IND vs PAK T20 World Cup 2024 : പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 6 റൺസ് ജയം; പട്ടികയില്‍ ഒന്നാമത്

Last Updated:

ഇതോടെ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ പാകിസ്ഥാനെ ആറ് റണസിന് തോൽപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറിൽ 119 റൺസിന് ഓൾഔട്ടായി എങ്കിലും ബൗളർമാർ പാകിസ്ഥാനെ വരിഞ്ഞുകെട്ടി. 20 ഓവറിൽ 7 വിക്കറ്റിന് 113 റൺസെന്ന നിലയിൽ അവസാനിച്ചു പാകിസ്ഥാന്റെ പോരാട്ടം. ജസ്പ്രിത് ബുംറ 3 വിക്കറ്റും ഹാർദിക് പാണ്ഡ്യ 2 വിക്കറ്റും വീഴ്ത്തി.  മഴ വൈകിപ്പിച്ച മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ബാറ്റർമാരിൽ 42 റൺസെടുത്ത റിഷഭ് പന്ത് മാത്രമാണ് തിളങ്ങിയത്.
44 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ബാബര്‍ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും ഇഫ്തീഖര്‍ അഹമ്മദിന്‍റെയും നിര്‍ണായക വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ വിജയശില്‍പി. ടി20 ലോകകപ്പില്‍ ഇന്ത്യ പ്രതിരോധിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. ഇതോടെ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി.
നേരത്തെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42 റണ്‍സെടുത്ത റിഷഭ് പന്തിന്‍റെ മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. പവര്‍ പ്ലേയില്‍ തന്ന രോഹിത്തും കോലിയും മടങ്ങിയെങ്കിലും റിഷഭ് പന്തും അക്സര്‍ പട്ടേലും പിടിച്ചു നിന്നതോടെ ഭേദപ്പെട്ട സ്കോറിലെത്തുമെന്ന് കരുതിയ ഇന്ത്യ പതിനൊന്നാം ഓവറില്‍ 89-3 എന്ന മികച്ച സ്കോറില്‍ നിന്നാണ് 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs PAK T20 World Cup 2024 : പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 6 റൺസ് ജയം; പട്ടികയില്‍ ഒന്നാമത്
Next Article
advertisement
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
  • രാജ്യത്ത് ക്രിസ്ത്യാനികളെ ആക്രമിച്ചാൽ അതിന് ബിജെപി ഉത്തരവാദി അല്ലെന്ന് രാജീവ് ചന്ദ്രശേഖർ.

  • അതിന്മകൾക്കുള്ള ഉത്തരവാദിത്വം ബിജെപിക്ക് നൽകാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു.

  • പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് രാജീവ്.

View All
advertisement