നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SA |ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ടീം ഇന്ത്യ 16ന് തിരിക്കും; 44 ദിവസം ബയോബബിളില്‍

  IND vs SA |ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ടീം ഇന്ത്യ 16ന് തിരിക്കും; 44 ദിവസം ബയോബബിളില്‍

  ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 പേരുള്‍പ്പെട്ട സംഘത്തെ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

  Image: Twitter

  Image: Twitter

  • Share this:
   ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ മാസം 16ന് യാത്ര തിരിക്കും. മൂന്ന വീതം ടെസ്റ്റുകളും ഏകദിനങ്ങളുമാണ് ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ കളിക്കേണ്ടത്. നാലു ടി20കളും കൂടി പര്യടനത്തിന്റെ ഭാഗമായിരുന്നെങ്കിലും ഷെഡ്യൂള്‍ പുതുക്കിയതോടെ ടി20 പരമ്പര മാറ്റിവയ്ക്കുകയായിരുന്നു.

   ഈ മാസം 12ന് ഇന്ത്യന്‍ താരങ്ങള്‍ മുംബൈയിലെത്തും. നാലു ദിവസം മുംബൈയില്‍ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമായിരിക്കും ഇന്ത്യന്‍ സംഘം സൗത്താഫ്രിക്കയിലേക്കു പറക്കുന്നത്. സൗത്താഫ്രിക്കയിലെത്തിയാല്‍ 44 ദിവസം ഇന്ത്യന്‍ താരങ്ങള്‍ ബയോ ബബിളിനകത്തു തുടരും.

   ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 പേരുള്‍പ്പെട്ട സംഘത്തെ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഏകദിന ടീമിന്റെയും പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം.

   കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് സൗത്താഫ്രിക്കയിലായിരുന്നു. ഇതു കാരണം ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനം നേരത്തേ അനിശ്ചിതത്വത്തിലാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ടീം പ്രഖ്യാപനം വൈകുകയും ഷെഡ്യൂള്‍ പുനര്‍ ക്രമീകരിക്കേണ്ടി വരികയും ചെയ്തത്. താരങ്ങളുടെ സുരക്ഷ മുന്നില്‍കണ്ടാണ് സൗത്താഫ്രിക്കയിലെത്തിയാല്‍ പര്യടനം തീരുന്നതു വരെ ബയോ ബബിളിനകത്തു തന്നെ തുടരണമെന്ന നിര്‍ദേശം ബിസിസിഐ നല്‍കിയിരിക്കുന്നത്.

   ഇന്ത്യന്‍ ടെസ്റ്റ് ടീം

   വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്.

   സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീം

   ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), ടെംബ ബവുമ (വൈസ് ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാഡ, സറെര്‍ എര്‍വി, ബ്യുറെന്‍ ഹെന്‍ഡ്രിക്സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, എയ്ഡന്‍ മര്‍ക്രാം, വിയാന്‍ മുള്‍ഡര്‍, ആന്റിച്ച് നോര്‍ക്കിയ, കീഗന്‍ പെറ്റേഴ്സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, കൈല്‍ വെറിന്‍, മാര്‍കോ ജാന്‍സണ്‍, ഗ്ലെന്റണ്‍ സ്റ്റുര്‍മാന്‍, പ്രെനാല്‍ സുബ്രെയ്ന്‍, സിസാന്‍ഡ മഗാല, റയാന്‍ റിക്കെല്‍റ്റണ്‍, ഡ്വാന്‍ ഒലിവിയര്‍.
   Published by:Sarath Mohanan
   First published: