'താന്‍ ബാറ്റ്‌സ്മാന്‍ തന്നെയാണോ ഡേയ്'; ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യന്‍ എ താരം ബാറ്റിങ്ങിനിറങ്ങിയത് ഒരു ഗ്ലൗസുമായി

Last Updated:
ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് അവരുടെ ബാറ്റ് തന്നെയാണ്. ബാറ്റിങ്ങിനിറങ്ങുമ്പോള്‍ താരങ്ങള്‍ പാഡും ഗ്ലൗസും ഹെല്‍മറ്റും ധരിച്ചിരിക്കും. ചിലസമയങ്ങളിലൊക്കെ ഹെല്‍മറ്റിനു പകരം തൊപ്പി ധരിച്ചും താരങ്ങള്‍ കളത്തിലിറങ്ങാറുണ്ട്. എന്നാല്‍ ക്രിക്കറ്റ് ലോകത്ത് തികച്ചും അസാധാരണവും അതിനേക്കാള്‍ രസകരവുമായ നിമിഷത്തിനാണ് ഇന്ന് ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യന്‍ എ താരം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ സംഭവിച്ചത്.
ഇന്ത്യന്‍ എ ടീമും സി ടീമും തമ്മിലുള്ള മത്സരത്തിനിടെ എ ടീം താരം അന്‍കിത് ബാവ്‌നെ ബാറ്റിങ്ങിനിറങ്ങിയത് ഒരു കൈയ്യില്‍ മാത്രം ഗ്ലൗസ് ധരിച്ചായിരുന്നു. മൈതാനത്തിറങ്ങി പിച്ചിലേക്ക് നടക്കുന്നതിനിടെ അബദ്ധം മനസിലായ താരം ഉടന്‍ തിരിച്ച് പോവുകയും ഗ്യാലറിയില്‍ നിന്നും ഗ്ലൗസ് വാങ്ങുകയും ചെയ്തു.
സഹതാരങ്ങള്‍ നല്‍കിയ ഗ്ലൗസുമായി പിച്ചിലെത്തിയ താരത്തെ കാത്തിരുന്നത് അതിനേക്കാള്‍ വലിയ ദുര്‍വിധിയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 244 റണ്‍സുള്ളപ്പോള്‍ നായകന്‍ ദിനേശ് കാര്‍ത്തിക്കിനെ നഷ്ടമായതിനെത്തുടര്‍ന്നാണ് ബാവ്‌നെ ക്രിസിലെത്തുന്നത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്താവുകയും ചെയ്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'താന്‍ ബാറ്റ്‌സ്മാന്‍ തന്നെയാണോ ഡേയ്'; ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യന്‍ എ താരം ബാറ്റിങ്ങിനിറങ്ങിയത് ഒരു ഗ്ലൗസുമായി
Next Article
advertisement
ഹിമാചലിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം; 15 പേർക്ക് ജീവൻ നഷ്ടമായി
ഹിമാചലിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം; 15 പേർക്ക് ജീവൻ നഷ്ടമായി
  • ഹിമാചൽപ്രദേശിലെ ബിലാസ്പൂരിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് 15 പേർക്ക് ജീവൻ നഷ്ടമായി.

  • ബസിൽ മുപ്പതിലധികം യാത്രക്കാർ ഉണ്ടായിരുന്നുവെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും റിപ്പോർട്ട്.

  • ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി.

View All
advertisement