Pennu Case | 14 ജില്ലകളിലും ഓടിനടന്ന് കല്യാണം കഴിച്ച പെണ്ണ്! വേറിട്ട കഥ പറയുന്ന 'പെണ്ണ് കേസ്' ട്രെയ്‌ലർ
- Published by:meera_57
- news18-malayalam
Last Updated:
സ്ത്രീകേന്ദ്രിതമായ പ്രമേയവുമായി നിഖില വിമൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘പെണ്ണ് കേസ്’
ജനുവരി 16ന് തിയേറ്ററുകളിൽ എത്തുന്ന നിഖില വിമൽ (Nikhila Vimal) നായികയായ പുതിയ ചലച്ചിത്രം ‘പെണ്ണ് കേസ്’ (Pennu Case movie) ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. നിഖില വിമൽ അവതരിപ്പിക്കുന്ന വിവാഹ തട്ടിപ്പ് കഥാപാത്രം ആദ്യ കാഴ്ചയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ട്രെയ്‌ലർ കണ്ടാൽ പ്രേക്ഷകരിൽ ഒറ്റ സംശയം മാത്രം ഇവൾ കല്യാണ തട്ടിപ്പ് വീരയാണോ, അതോ കുരുക്കിലായ ഒരു പെണ്ണോ? ചിരിപ്പിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന അവതരണമാണ് ട്രെയ്‌ലറിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.
സ്ത്രീകേന്ദ്രിതമായ പ്രമേയവുമായി നിഖില വിമൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘പെണ്ണ് കേസ്’, ചിരിയും ചിന്തയും ഒരുപോലെ സമ്മാനിക്കുന്ന വ്യത്യസ്തമായ കഥയാണെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
നിഖില വിമലിനൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രശ്മി രാധാകൃഷ്ണൻ – ഫെബിൻ സിദ്ധാർത്ഥ് കൂട്ടുകെട്ടാണ് ഒരുക്കിയിരിക്കുന്നത്. E4 എക്സ്പെരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
advertisement
സാങ്കേതികമായി ശക്തമായ അവതരണമാണ് ട്രെയ്‌ലറിലൂടെ ലഭിക്കുന്നത്.
ഛായാഗ്രഹണം – ഷിനോസ്, സംഗീതം – അങ്കിത് മേനോൻ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്. ട്രെയ്‌ലർ ലോഞ്ചിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സിനിമാ പ്രേമികൾക്കിടയിലും ‘പെണ്ണ് കേസ്’ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ജനുവരി 16 മുതൽ, വാദപ്രതിവാദങ്ങളുടെ കഥയുമായി ‘പെണ്ണ് കേസ്’ തിയേറ്ററുകളിലെത്തുന്നു.
advertisement
Summary: The official trailer of Nikhila Vimal's upcoming film 'Pennu Case', which will hit the theatres on January 16, has been released. Nikhila Vimal's marriage fraud character grabs the attention of the audience at the first sight. After watching the trailer, the audience has only one doubt: is she a marriage fraud hero or a woman in trouble? The trailer is made more interesting by its hilarious and disturbing presentation
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 20, 2025 7:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Pennu Case | 14 ജില്ലകളിലും ഓടിനടന്ന് കല്യാണം കഴിച്ച പെണ്ണ്! വേറിട്ട കഥ പറയുന്ന 'പെണ്ണ് കേസ്' ട്രെയ്‌ലർ





