India vs Australia 2nd Test Day 1: ആദ്യപന്തിൽ ജയ്സ്വാൾ പുറത്ത്; പിന്നാലെ രാഹുലും കോഹ്ലിയും ഗില്ലും പുറത്ത്; ഇന്ത്യയ്ക്ക് വീണ്ടും ബാറ്റിങ് തകർച്ച

Last Updated:

ഇന്ത്യയ്ക്ക് ഇതുവരെ നഷ്ടമായ നാലിൽ മൂന്നു വിക്കറ്റും മിച്ചൽ സ്റ്റാർക്കാണ് വീഴ്ത്തിയത്

News18
News18
അഡ്‍ലെയ്ഡ്: ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ഉച്ച ഊക്ഷണത്തിന് പിരിയുമ്പോള്‍ 4ന് 82 റൺസ് എന്ന നിലയിലാണ്. . ഇന്ത്യയ്ക്ക് ഇതുവരെ നഷ്ടമായ നാലിൽ മൂന്നു വിക്കറ്റും മിച്ചൽ സ്റ്റാർക്കാണ് വീഴ്ത്തിയത്. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ യശസ്വി ജയ്സ്വാളിനെ സ്റ്റാർക്ക് എൽബിയിൽ കുടുക്കി. രണ്ടു തവണ ‘ലൈഫ്’ ലഭിച്ച ഓപ്പണർ കെ എൽ രാഹുൽ രണ്ടാം വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് മടങ്ങിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 113 പന്തിൽ 69 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ 12 റൺസിനിടെ മൂന്നു നിർണായക വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. രാഹുൽ, നാലാമനായി എത്തിയ വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവരാണ് പുറത്തായത്. രാഹുലിനെയും കോഹ്ലിയെയും മിച്ചൽ സ്റ്റാർക്കും ഗില്ലിനെ സ്കോട് ബോളണ്ടും പുറത്താക്കി. ഋഷഭ് പന്ത് (4), ക്യാപ്റ്റൻ രോഹിത് ശർമ (ഒന്ന്) എന്നിവരാണ് ക്രീസിൽ.
64 പന്തിൽ ആറു ഫോറുകളോടെ 37 റൺസെടുത്ത രാഹുലിനെ മിച്ചൽ സ്റ്റാർക്ക് സ്ലിപ്പിൽ മക്‌സ്വീനിയുടെ കൈകളിലെത്തിച്ചു. ഈ പരമ്പരയിൽ തുടർച്ചയായ മൂന്നാം ഇന്നിങ്സിലാണ് സ്റ്റാർക്ക് രാഹുലിനെ പുറത്താക്കുന്നത്. 8 പന്തിൽ ഒരു ഫോർ സഹിതം 7 റൺസുമായി കോഹ്ലി ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും, തൊട്ടുപിന്നാലെ പുറത്തായി. സ്റ്റാർക്കിന്റെ പന്തിൽ സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിനു ക്യാച്ച്. തൊട്ടടുത്ത ഓവറിൽ ശുഭ്മൻ ഗില്ലും പുറത്തായി. 51 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 31 റണ്‍സെടുത്ത ഗില്ലിനെ ബോളണ്ട് എൽബിയിൽ കുരുക്കി.
advertisement
നേരത്തെ, സ്കോട് ബോളണ്ടിന്റെ ആദ്യ ഓവറിൽത്തന്നെ രാഹുൽ രണ്ടു തവണ പുറത്താകലിന്റെ വക്കിലെത്തിയെങ്കിലും ആദ്യം നോബോളും രണ്ടാമത് ഉസ്മാൻ ഖവാജ ക്യാച്ച് കൈവിട്ടതും രക്ഷയായി. ആദ്യ പന്തിൽത്തന്നെ രാഹുൽ വിക്കറ്റ് കീപ്പറിനു ക്യാച്ച് നൽകിയെങ്കിലും ബോളണ്ടിന്റെ കാൽപ്പാദം വര കടന്നതോടെ നോബോളായി. അഞ്ചാം പന്തിൽ രാഹുൽ നൽകിയ ക്യാച്ച് സ്ലിപ്പിൽ ഉസ്മാൻ ഖവാജ കൈവിട്ടു.
നേരത്തേ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ മൂന്നു മാറ്റങ്ങളുണ്ട്. രോഹിത് ശർമയ്ക്കു പുറമേ ശുഭ്മൻ ഗിൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ടീമിൽ തിരിച്ചെത്തി. ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, വാഷിങ്ടൻ സുന്ദർ എന്നിവരാണ് പുറത്തായത്. ഓസീസ് നിരയിൽ പരുക്കേറ്റ ജോഷ് ഹെയ്സൽവുഡിനു പകരം സ്കോട് ബോളണ്ട് ടീമിലെത്തി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
India vs Australia 2nd Test Day 1: ആദ്യപന്തിൽ ജയ്സ്വാൾ പുറത്ത്; പിന്നാലെ രാഹുലും കോഹ്ലിയും ഗില്ലും പുറത്ത്; ഇന്ത്യയ്ക്ക് വീണ്ടും ബാറ്റിങ് തകർച്ച
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement