IND vs ENG | നാലാം ടെസ്റ്റില്‍ സര്‍പ്രൈസ് നീക്കവുമായി ബിസിസിഐ, പ്രസീദ് കൃഷ്ണ ടീമില്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച പ്രസീദ് കൃഷ്ണ 6 വിക്കറ്റും വീഴ്ത്തിയിരുന്നു.
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ടീം. താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയ വിവരം ബി സി സി ഐയാണ് പുറത്തുവിട്ടത്. ഓള്‍ ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയോട് ടീം മാനേജ്മെന്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ബി സി സി ഐ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ സ്റ്റാന്‍ഡ് ബൈ താരമായി ടീം ഇന്ത്യക്കൊപ്പമുണ്ടായാളാണ് പ്രസീദ് കൃഷ്ണ. ടെസ്റ്റില്‍ ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത പ്രസീദ് മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.
നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച പ്രസീദ് കൃഷ്ണ 6 വിക്കറ്റും വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്നിംഗ്‌സ് തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ച് വരാനുള്ള അവസരമാണ് നാളെ ഓവലില്‍ ആരംഭിക്കുന്ന നാലാം ടെസ്റ്റ്.
UPDATE - Prasidh Krishna added to India’s squad
More details here - https://t.co/Bun5KzLw9G #ENGvIND pic.twitter.com/IO4JWtmwnF
— BCCI (@BCCI) September 1, 2021
advertisement
പ്രസീദ് കൃഷ്ണയും എത്തുന്നതോടെ പര്യടനത്തില്‍ ഇന്ത്യന്‍ പേസ് നിരയിലെ താരങ്ങളുടെ എണ്ണം ഏഴാകും. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് നിലവില്‍ സ്‌ക്വാഡിലുള്ള മറ്റു പേസര്‍മാര്‍.
ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ് എന്നിവരില്‍ അരെയെങ്കിലും പുറത്തിരുത്തി പ്രസീദ് കൃഷ്ണയ്ക്ക് അവസരം നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്. മോശം ഫോമിലുള്ള ഇഷാന്തിനെ പുറത്തിരുത്തി യുവാതരത്തിന് അവസരം കൊടുക്കാനുള്ള സാധ്യതയുണ്ട്. അതേസമയം മൂന്നാം ടെസ്റ്റില്‍ പരിക്കേറ്റ ജഡേജ ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിനൊപ്പമുണ്ട്. താരത്തെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടില്ല. അതിനാല്‍ തന്നെ ആര്‍ അശ്വിന് നാലാം ടെസ്റ്റില്‍ ഇടംലഭിക്കുന്ന കാര്യം വീണ്ടും സംശയത്തിലായി.
advertisement
അതേസമയം, ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 15 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കുമൂലം മൂന്നാം ടെസ്റ്റില്‍ കളിക്കാതിരുന്ന മാര്‍ക്ക് വുഡ് തിരിച്ചെത്തിയപ്പോള്‍ ആദ്യ മൂന്ന് ടെസ്റ്റിലും കളിക്കാതിരുന്ന പേസര്‍ ക്രിസ് വോക്‌സും 15 അംഗ ടീമിലെത്തി. ജോസ് ബട്ലര്‍ നാലാം ടെസ്റ്റില്‍ കളിക്കാത്ത സാഹചര്യത്തില്‍ ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിയെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്. ജോസ് ബട്ലറുടെ അഭാവത്തില്‍ ജോണി ബെയര്‍സ്റ്റോ ആവും നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറാകുക. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ടാണ് ജോസ് ബട്ലര്‍ നാലാം ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്
advertisement
ഓവല്‍ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ 15 അംഗ ടീം:
ജോ റൂട്ട് (captain), മോയീന്‍ അലി (vice-captain), ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്റ്റോ, സാം ബില്ലിങ്ങ്‌സ്, റോറി ബേണ്‍സ്, സാം കറന്‍, ഹസീബ് ഹമീദ്, ഡാന്‍ ലോറന്‍സ്, ഡേവിഡ് മലന്‍, ക്രെഗ് ഓവര്‍ട്ടന്‍, ഒലി പോപ്പ്, ഒലി റോബിന്‍സണ്‍, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 01, 2021 6:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG | നാലാം ടെസ്റ്റില്‍ സര്‍പ്രൈസ് നീക്കവുമായി ബിസിസിഐ, പ്രസീദ് കൃഷ്ണ ടീമില്‍