ഓവലില്‍ 'ലോര്‍ഡ് ഷര്‍ദുല്‍' ഷോ; വെടിക്കെട്ട് പ്രകടനത്തില്‍ സ്വന്തമായത് ചരിത്ര നേട്ടം, വീഡിയോ
ഓവലില്‍ 'ലോര്‍ഡ് ഷര്‍ദുല്‍' ഷോ; വെടിക്കെട്ട് പ്രകടനത്തില്‍ സ്വന്തമായത് ചരിത്ര നേട്ടം, വീഡിയോ
മല്‍സരത്തില്‍ 36 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്സറും സഹിതം 57 റണ്‍സ് നേടിയാണ് ഷര്‍ദുല്‍ പുറത്തായത്. അര്‍ദ്ധസെഞ്ച്വറി പിന്നിട്ടതാകട്ടെ വെറും 31 പന്തില്‍.
Credit: TWitter| bcci
Last Updated :
Share this:
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കര കയറ്റിയത് വാലാറ്റത്ത് മുംബൈ താരം ഷര്‍ദുല്‍ താക്കൂറിന്റെ ഒറ്റയാള്‍ പോരാട്ടം ഒന്ന് മാത്രമായിരുന്നു. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയ വമ്പന്മാരെല്ലാം ഇംഗ്ലീഷ് പേസ് ആക്രമണത്തിന് മുന്നില്‍ മുട്ടു മടക്കിയപ്പോള്‍ നായകന് വിരാട് കോഹ്ലിയുടെ ചെറുത്ത് നില്‍പ്പും ഷര്‍ദുല്‍ താക്കൂറിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.
ഇംഗ്ലീഷ് പേസര്‍മാര്‍ക്കെതിരെ മുഖം നോക്കാതെ ബാറ്റ് വീശിയ താക്കൂര്‍ ഇംഗ്ലണ്ട് മണ്ണില്‍ മറ്റൊരു റെക്കോര്‍ഡും കീശയിലാക്കി. ഇംഗ്ലിഷ് മണ്ണില്‍ ഏതൊരു താരത്തിന്റെയും അതിവേഗ ടെസ്റ്റ് അര്‍ധസെഞ്ചുറിയും കുറിച്ചു. മല്‍സരത്തില്‍ 36 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്സറും സഹിതം 57 റണ്‍സ് നേടിയാണ് ഷര്‍ദുല്‍ പുറത്തായത്. അര്‍ദ്ധസെഞ്ച്വറി പിന്നിട്ടതാകട്ടെ വെറും 31 പന്തില്‍. ഇംഗ്ലണ്ടില്‍ ഒരു താരത്തിന്റെ അതിവേഗ ടെസ്റ്റ് സെഞ്ച്വറിയാണിത്. ഷര്‍ദുല്‍ ഈ നേട്ടം കരസ്ഥമാക്കിയത് ഇംഗ്ലണ്ട് ഇതിഹാസ ഓള് റൗണ്ടര്‍ ഇയാന്‍ ബോതമിനെ മറികടന്നുകൊണ്ടാണ്.
ടെസ്റ്റില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറി കൂടിയാണ് താക്കൂര്‍ നേടിയത്. 1982ല്‍ പാക്കിസ്ഥാനെതിരെ കറാച്ചിയില്‍ 30 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി കടന്ന കപില്‍ ദേവിന്റെ പേരിലാണ് റെക്കോര്‍ഡ്.
അതേസമയം, ഓവലില്‍ ആരംഭിച്ച നാലാം ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ടീം ആതിഥേയര്‍ക്കെതിരെ തിരിച്ചടിക്കുകയാണ്. ഇന്ത്യന്‍ ഇന്നിങ്സ് 191 റണ്‍സിന് അവസാനിപ്പിച്ച് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 എന്ന നിലയിലാണ്. റോറി ബേണ്‍സ് (5), ഹസീബ് ഹമീദ് (0), ക്യാപ്റ്റന്‍ ജോ റൂട്ട് (21) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ്സ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീം 191 റണ്‍സ് നേടുന്നതിനിടെ എല്ലാവരും പുറത്തായിരുന്നു. ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി (50), ഷാര്‍ദുല്‍ ഠാക്കൂര്‍ (57) എന്നിവരുടെ അര്‍ധസെഞ്ചുറികളായിരുന്നു. ഇവരൊഴികെ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തന്നെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഷാര്‍ദുലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. 33 പന്തില്‍ ടി20 ശൈലിയിലാണ് താരം അര്‍ധസെഞ്ചുറി കുറിച്ചത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.