അഞ്ചാം ഏകദിനത്തിൽ 35 റൺസ് ജയം; പരമ്പര 4- 1 ന് ഇന്ത്യക്ക്

Last Updated:

ഇന്ത്യക്ക് 35 റൺസ് ജയം

ഇന്ത്യ ന്യൂസിലൻഡ് അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് 35 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 217 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഇന്ത്യക്കായി ചാഹൽ മൂന്നു വിക്കറ്റും  മുഹമ്മദ് ഷമിയും ഹർദിക് പാണ്ഡ്യ,യും രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
ന്യൂസിലൻഡിനായി കോളിൻ മുർണോ (24), നിക്കോൾസ് (8), റോസ് ടെയ്ലർ (1)  വില്യംസൺ (39), ലാഥം (37), ഗ്രാൻഡ്ഹോം (11) , നീഷാം (44), ആസ്റ്റൽ (10) ഹെന്റി (17), ബോൾട്ട് (1) എന്നിങ്ങനെയാണ് സ്കോർ ചെയ്തതത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യപത്ത് ഓവറിൽ  നാല് മുൻനിരക്കാരെയാണ് ഇന്ത്യക്ക് നഷ്ടമായത്. 18 റൺസ് എടുക്കുന്നതിനിടെ രോഹിത് ശര്‍മ (2), ശിഖർ ധവാൻ (6), ശുഭ്മാൻ ഗിൽ (7) എം.എസ് ധോണി (1) എന്നിരാണ് പുറത്തായത്. പിന്നീടെത്തിയ അമ്പാട്ടി നായിഡു, വിജയ് ശങ്കർ കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്കോർ മെച്ചപ്പെടുത്തിയത്.
advertisement
അര്‍ദ്ധ സെഞ്ചുറിക്കരികിൽ വിജയ് ശങ്കര്‍ അപ്രതീക്ഷിതമായി പുറത്തായത്. കോളിന്‍ മണ്‍റോയുടെ പന്തില്‍ റണിന് ശ്രമിക്കവെ പുറത്താവുകയായിരുന്നു. പിറകെ 90 റണ്‍സുമായി അംമ്പട്ടി നായിഡുവും പുറത്തായി. അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ സ്‌കോര്‍ നില വീണ്ടും ഉയര്‍ത്തിയത്. 22 പന്തില്‍ നിന്നായി 45 റണ്‍സാണ് പാണ്ഡ്യ അടിച്ചു കൂട്ടിയത്.
ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്റിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ട്രെന്റ് ബോള്‍ട്ട് മൂന്നും നിഷാം ഒരു വിക്കറ്റും വീതം നേടി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
അഞ്ചാം ഏകദിനത്തിൽ 35 റൺസ് ജയം; പരമ്പര 4- 1 ന് ഇന്ത്യക്ക്
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement