പുതിയ റെക്കോർഡ്; ഗുവാഹാട്ടി ടി20യിൽ ഇന്ത്യൻ ബാറ്റിങ് വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് 238 റൺസ് വിജയലക്ഷ്യം

Last Updated:

ഓപ്പണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും ഇന്ത്യക്കായി ടി20യിൽ ഏറ്റവും റൺസ് ചേര്‍ത്ത സഖ്യമെന്ന റെക്കോർഡും സ്വന്തമാക്കി

ഗുവാഹട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 238 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ച ബാറ്റര്‍മാരുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. ഓപ്പണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും ഇന്ത്യക്കായി ടി20യിൽ ഏറ്റവും റൺസ് ചേര്‍ത്ത സഖ്യമെന്ന റെക്കോർഡും സ്വന്തമാക്കി. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ത്ത 1743 റണ്‍സിന്‍റെ നേട്ടമാണ് പഴങ്കഥയായത്.
കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്ലി എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 59 പന്തില്‍ നിന്ന് 96 റണ്‍സ് അടിച്ചുകൂട്ടിയ ഈ സഖ്യം പിരിച്ചത് സ്പിന്നര്‍ കേശവ് മഹാരാജാണ്. 37 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 43 റണ്‍സെടുത്ത രോഹിത്തിനെയാണ് ആദ്യം മഹാരാജ് പുറത്താക്കിയത്. പിന്നാലെ രാഹുലിനെയും മഹാരാജ് വീഴ്ത്തി. 28 പന്തില്‍ നിന്ന് നാല് സിക്‌സും അഞ്ച് ഫോറുമടക്കം 57 റണ്‍സെടുത്ത് തകര്‍പ്പന്‍ ഫോമിലായിരുന്ന രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.
advertisement
ഇതിനിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ 400 ട്വന്റി 20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.
രോഹിത്തും രാഹുലും പുറത്തായ ശേഷം സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടായിരുന്നു മൈതാനത്ത്. വെറും 18 പന്തില്‍ നിന്ന് 50 തികച്ച സൂര്യകുമാർ 22 പന്തില്‍ നിന്ന് അഞ്ച് സിക്‌സും അഞ്ച് ഫോറുമടക്കം 61 റണ്‍സെടുത്ത് റണ്ണൗട്ടാകുകയായിരുന്നു.
advertisement
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ - വിരാട് കോഹ്ലി സഖ്യം ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ തലങ്ങും വിലങ്ങും പറത്തി. ഇരുവരും തകര്‍ത്തടിച്ചതോടെ 17.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. 102 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 28 പന്തുകള്‍ നേരിട്ട കോഹ്ലി ഒരു സിക്‌സും ഏഴ് ഫോറുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്നു. ദിനേശ് കാര്‍ത്തിക്ക് ഏഴു പന്തില്‍ നിന്ന് 17 റണ്‍സെടുത്തു.
കേശവ് മഹാരാജ് ഒഴികെയുള്ള ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തി. വെയ്ന്‍ പാര്‍നല്‍ നാല് ഓവറില്‍ 54 റണ്‍സും ലുങ്കി എന്‍ഗിഡി 49 റണ്‍സും കാഗിസോ റബാദ 57 റണ്‍സും ആന്റിച്ച് നോര്‍ക്യ മൂന്ന് ഓവറില്‍ 41 റണ്‍സും വഴങ്ങി.
advertisement
‌‌
ഈ മത്സരം വിജയിച്ചാൽ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
പുതിയ റെക്കോർഡ്; ഗുവാഹാട്ടി ടി20യിൽ ഇന്ത്യൻ ബാറ്റിങ് വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് 238 റൺസ് വിജയലക്ഷ്യം
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement