IND vs ZIM 2nd T20I 2024: 'പ്രതികാരം അത് വീട്ടാനുള്ളതാണ്...'; സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയുടെ കൂറ്റന്‍ ജയം
- Published by:Sarika KP
- news18-malayalam
Last Updated:
ക്രീസില്‍ സെഞ്ചുറിയുമായി താണ്ഡവമാടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.
പ്രതികാരം അത് വീട്ടാനുള്ളതാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ കളിയിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ സിംബാബ്‌വെയോട് കൂറ്റൻ പ്രതികാരം തീർത്തിരിക്കുകയാണ് ഇന്ത്യ. ശനിയാഴ്ചയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയാണ് ചെയ്തത്. നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്തായി. ക്രീസില്‍ സെഞ്ചുറിയുമായി താണ്ഡവമാടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ്, റിങ്കു സിങ് എന്നിവരും തിളങ്ങി. ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (2) രണ്ടാം ഓവറില്‍ തന്നെ മടങ്ങി. മുസറബാനിക്കായിരുന്നു വിക്കറ്റ്. പിന്നീട് മൂന്നാം വിക്കറ്റില്‍ അഭിഷേക് - റുതുരാജ് സഖ്യം 137 റണ്‍സ് കൂട്ടിചേര്‍ത്തു. തുടക്കത്തില്‍ അഭിഷേക് താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് ട്രാക്കിലായി. ഇടങ്കയ്യന്‍ ബാറ്ററുടെ ഒരു ക്യാച്ചും സിംബാബ്വെ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞിരുന്നു. തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ നേടിയാണ് അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 47 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്സും ഏഴ് ഫോറും നേടി. 14-ാം ഓവറിലെ അവസാന പന്തിലാണ് 23കാരന്‍ മടങ്ങുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 07, 2024 8:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ZIM 2nd T20I 2024: 'പ്രതികാരം അത് വീട്ടാനുള്ളതാണ്...'; സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയുടെ കൂറ്റന്‍ ജയം