advertisement

'ഇന്ത്യൻ മുൻനിരയിലെ ആരെയും പുറത്തിരുത്തില്ല'; നാലാം ടെസ്റ്റിൽ ടീമിലെ അഴിച്ചുപണി സാധ്യത തള്ളി ആകാശ് ചോപ്ര

Last Updated:

മുൻനിരയിലെ ആറ് ബാറ്റ്‌സ്മാൻമാരെ ഇന്ത്യ നാലാം ടെസ്റ്റിലും കളിപ്പിക്കാനാണ് സാധ്യതയെന്നും അതിനാൽ മാറ്റങ്ങൾക്ക് സാധ്യതയില്ലയെന്നുമാണ് ചോപ്ര പറഞ്ഞത്.

News 18 Malayalam
News 18 Malayalam
ലീഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യൻ ടീം അടുത്ത ടെസ്റ്റിന് ഇറങ്ങുമ്പോൾ ടീമിൽ കാര്യമായ അഴിച്ചുപണി തന്നെ വേണമെന്ന വാദം ശക്തമായി ഉയരുന്നുണ്ട്. ഇന്ത്യൻ നിരയിൽ പകരക്കാരുടെ ബെഞ്ചിൽ ഇരിക്കുന്ന സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്ന വാദമാണ് ഇതിൽ കൂടുതൽ ശക്തം. എന്നാല്‍ ഇപ്പോഴിതാ നാലാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ ഒരു മാറ്റവും സംഭവിക്കാന്‍ പോവുന്നില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് വിദഗ്ധനുമായ ആകാശ് ചോപ്ര പറയുന്നത്.
ഇന്ത്യൻ ടീമിൽ മുൻനിരയിൽ കളിക്കുന്ന ആറ് ബാറ്റ്‌സ്മാന്മാരിൽ ആരെയെങ്കിലും പുറത്തിരുത്തമോ എന്ന ചോദ്യമാണ് ആകാശ് ചോപ്ര ഉന്നയിച്ചിരിക്കുന്നത്. സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന അഭിപ്രായമാണ് എല്ലാവരിൽ നിന്നും ഉയരുന്നത്. എന്നാല്‍ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. സൂര്യകുമാർ യാദവിനെ അവസാന ഇലവനിൽ ഉൾപ്പെടുത്തുന്നതിനോട് അനുകൂല നിലപാടാണ് തനിക്കുള്ളത്, എന്നാല്‍ സൂര്യകുമാര്‍ യാദവിനെ ടീമിൽ ഉൾപ്പെടുത്താൻ ആരെ പുറത്തിരുത്തും എന്നാണ് ആകാശ് ചോപ്ര ചോദിക്കുന്നത്.
നിലവില്‍ പ്ലേയിങ് ഇലവനിലെ മുൻനിര താരങ്ങളെ ആരും തന്നെ മാറ്റാനാവില്ല. രോഹിത് ശര്‍മ, രാഹുല്‍ കോഹ്ലി, പൂജാര. രഹാനെ, ഋഷഭ് പന്ത് എന്നിവര്‍ നാലാം ടെസ്റ്റിലും കളിക്കുമെന്നത് ഉറപ്പാണ്. സൂര്യകുമാർ യാദവിനായി പിന്നെ സ്ഥലം അവശേഷിക്കുന്നില്ല. രോഹിത് ശർമ, കെ എൽ രാഹുൽ എന്നിവർ ഫോമിലാണ് എന്നതിനാൽ അവരെ മാറ്റാനുള്ള സാധ്യത പോലും ഉദിക്കുന്നില്ല. ആദ്യ രണ്ട് ടെസ്റ്റിലെയും മോശം പ്രകടനങ്ങളുടെ കുറവ് ലീഡ്‌സിലെ രണ്ടാം ഇന്നിങ്‌സിലെ സെഞ്ചുറിയോട് അടുത്ത പ്രകടനത്തോടെ നികത്തി. പൂജാരയുടെ ഫോമിനെക്കുറിച്ച് ഡ്രസിങ് റൂമില്‍ ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല എന്ന് രോഹിത് ശര്‍മയും പറഞ്ഞിരുന്നു. നിലവിൽ രഹാനെയുടെ പ്രകടനം മോശമാണെങ്കിലും, പ്ലേയിങ് ഇലവനില്‍ നിന്ന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ താരത്തെ മാറ്റാൻ ടീം മാനേജ്‌മെന്റ് തയ്യാറാവാന്‍ ഇടയില്ല.
advertisement
ടെസ്റ്റില്‍ രാജ്യാന്തര തലത്തിൽ സൂര്യകുമാര്‍ യാദവ് അരങ്ങേറ്റം കുറിച്ചിട്ടില്ല. 77 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ യാദവിന്റെ അക്കൗണ്ടിൽ 5326 റൺസാണുള്ളത്. 14 സെഞ്ചുറികളാണ് താരത്തിന്റെ പേരിലുള്ളത്. അടുത്തിടെ ഇന്ത്യക്കായി ഏകദിനത്തിലും ടി20യിലും അരങ്ങേറിയ സൂര്യകുമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിലയുറപ്പിച്ച് കളിക്കാൻ കഴിവുള്ള താരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ മധ്യനിരയ്ക്ക് കൂടുതൽ ഉറപ്പ് നൽകുമെന്ന വാദമായുയർത്തിയാണ് താരത്തെ കളിപ്പിക്കണമെന്ന വാദം ഉയർന്നിരുന്നത്.
2007ല്‍ ഇംഗ്ലണ്ടില്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയതിന് ശേഷം ഇതുവരെ ഇന്ത്യക്ക് ഇവിടെ പരമ്പര നേടാന്‍ കഴിഞ്ഞിട്ടില്ല. 2018ല്‍ അവസാനമായി പര്യടനം നടത്തിയപ്പോള്‍ 4-1നാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. ഇത്തവണ ഇവിടെ പരമ്പര നേടാന്‍ ഉറച്ചാണ് കോഹ്ലിക്ക് കീഴില്‍ ഇന്ത്യന്‍ സംഘം എത്തിയിരിക്കുന്നത്. നിലവില്‍ പരമ്പര സമനിലയില്‍ നില്‍ക്കെ അവസാന രണ്ട് ടെസ്റ്റുകളിലെയും പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇന്ത്യൻ മുൻനിരയിലെ ആരെയും പുറത്തിരുത്തില്ല'; നാലാം ടെസ്റ്റിൽ ടീമിലെ അഴിച്ചുപണി സാധ്യത തള്ളി ആകാശ് ചോപ്ര
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement