ICC World Cup 2023 | ഈ അമ്പയർമാർ ഫൈനൽ മത്സരം നിയന്ത്രിച്ചാൽ ഇന്ത്യയെ 'ഭാ​ഗ്യം' കൈവിടുമോ?

Last Updated:

ഫൈനൽ നിയന്ത്രിക്കുന്ന അംപയർമാരെ അറിഞ്ഞതോടെ വലിയ ആശങ്കയിലാണ് ഇന്ത്യൻ ആരാധകർ

ലോകകപ്പ് ഫൈനലിലെ അംപയർമാർ
ലോകകപ്പ് ഫൈനലിലെ അംപയർമാർ
അഹമ്മദബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന ലോകകപ്പ് ഫൈനലിലേക്കുള്ള ഓൺ-ഫീൽഡ് അമ്പയർമാരെ കഴിഞ്ഞ ദിവസമാണ് ഐസിസി പ്രഖ്യാപിച്ചത്. റിച്ചാർഡ് ഇല്ലിംഗ്‍വർത്തും റിച്ചാർഡ് കെറ്റിൽബറോയും ആയിരിക്കും ഇത്തവണത്തെ മത്സരങ്ങൾ നിയന്ത്രിക്കുക. എന്നാൽ ഇത് ഇന്ത്യൻ ആരാധകരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ തവണ ഇന്ത്യ ഐസിസി നോക്കൗട്ട് മത്സരത്തിലേക്ക് പ്രവേശിക്കുമ്പോഴും നടപടികളുടെ മേൽനോട്ടം വഹിക്കാൻ റിച്ചാർഡ് കെറ്റിൽബറോയെ നിയമിക്കുന്നത് ഗൂഢാലോചനയുടെ ഫലമാണോ എന്നാണ് ചിലർ ഉറ്റുനോക്കുന്നത്.
കെറ്റിൽബറോ അമ്പയറായി എത്തിയ ഐസിസി നോക്കൗട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് നിരാശയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ നിർണായക മത്സരത്തിൽ വീണ്ടും കെറ്റിൽബറോ എത്തുന്നത് അശുഭകരമാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ അഞ്ചു തവണ ഇന്ത്യയുടെ മത്സരം നിയന്ത്രിച്ചത് കെറ്റിൽബറോ ആയിരുന്നു. ഇതിലെല്ലാം ഇന്ത്യ പരാജയപ്പെട്ടു
2014 ലെ ടി20 ലോകകപ്പിൽ ഇന്ത്യ ശ്രീലങ്കയോട് ആണ് തോറ്റത്. ശേഷം തൊട്ടടുത്ത വർഷം നടന്ന 2015 ലെ ഏകദിന ലോകകപ്പ് സെമിയിൽ ഓസ്‌ട്രേലിയയോട് മത്സരിച്ചപ്പോഴും ഇന്ത്യ തകർന്നു വീണു. 2016 ലെ ടി20 ലോകകപ്പ് സെമിയിൽ വെസ്റ്റ് ഇൻഡീസിനെ നേരിട്ടപ്പോഴും മത്സരം നിയന്ത്രിച്ചിരുന്നത് കെറ്റിൽബറോ ആണ്. അതിലും ഇന്ത്യ പരാജയപ്പെട്ടു. 2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത് പാക്കിസ്ഥാനോടായിരുന്നു . അവസാനം 2019 ഏകദിന ലോകകപ്പ് സെമി-ഫൈനലിൽ എത്തിയ ഇന്ത്യ ന്യൂസിലൻഡിനോട് മത്സരിച്ചു വീണപ്പോഴും കെറ്റിൽബറോയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
advertisement
അതിനാൽ ഇത്തവണത്തെ ലോകകപ്പ് ഫൈനലിൽ കെറ്റിൽബറോയുടെ തിരിച്ചുവരവ് ഇന്ത്യൻ ആരാധകരിൽ ചെറിയ ഭയമുളവാക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി ആരാധകരാണ് തങ്ങളുടെ ആശങ്കകളും നിരാശകളും പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. എപ്പോഴും ഈ വ്യക്തി ഇന്ത്യയിൽ തന്നെ വരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ഒരു ഇംഗ്ലീഷ് ടീമിനൊപ്പം പോകേണ്ടതായിരുന്നു എന്നും എക്‌സിൽ ഒരാൾ പ്രതികരിച്ചു. കെറ്റിൽബറോയെ ഫൈനലിന് അമ്പയറാക്കിയ ഐസിസിയിലെ ആ വ്യക്തിയെ ഒന്നു കാണാനിരിക്കുകയാണെന്നാണ് മറ്റൊരു ആരാധകൻ എക്സിൽ കുറിച്ചിരിക്കുന്നത്.
advertisement
ആരാധകർ കെറ്റിൽബറോയെ ഇന്ത്യയ്ക്ക് ഏറ്റവും നിർഭാഗ്യവാനായ വ്യക്തിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ ജോയൽ തേർഡ് അമ്പയറായി ജോയല്‍ വില്‍സണ്‍ ഫോർത്ത് അമ്പയറായി ക്രിസ് ഗഫാനി, മാച്ച് റഫറിയായി ആൻഡി പൈക്രോഫ്റ്റ് എന്നിവരും ഉണ്ടായിരിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World Cup 2023 | ഈ അമ്പയർമാർ ഫൈനൽ മത്സരം നിയന്ത്രിച്ചാൽ ഇന്ത്യയെ 'ഭാ​ഗ്യം' കൈവിടുമോ?
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement