'പന്ത് പിടിച്ച പുലിവാല്'; പ്രവചനം സ്റ്റംപ് മൈക്കിലൂടെ പുറത്തെത്തി; ഒത്തുകളിയെന്ന് ആരാധകര്‍

Last Updated:

ഉത്തപ്പ ക്രീസില്‍ എത്തിയപ്പോള്‍ അടുത്ത ബോള്‍ ഫോറാണെന്ന് പന്ത് പറയുകയായിരുന്നു

ന്യൂഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിലെ ഋഷഭ് പന്തിന്റെ പ്രവചനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. കൊല്‍ക്കത്തന്‍ ഇന്നിങ്‌സില്‍ സറ്റംപ്‌സിനു പുറകില്‍ നിന്നും അടുത്ത പന്ത് ഫോറാണെന്ന് പന്ത് പറഞ്ഞതാണ് പുലിവാല് പിടിച്ചിരിക്കുന്നത്. നാലാം ഓവറിലായിരുന്നു വിവാദ സംഭവം അരങ്ങേറുന്നത്.
കൊല്‍ക്കത്തയുടെ ഒന്നാം വിക്കറ്റ് പോയതിനു പിന്നാലെ റോബിന്‍ ഉത്തപ്പ ക്രീസില്‍ എത്തിയപ്പോള്‍ അടുത്ത ബോള്‍ ഫോറാണെന്ന് പന്ത് പറയുകയായിരുന്നു. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ ആദ്യ പന്ത് നേരിട്ട ഉത്തപ്പ ബൗണ്ടറി നേടുകയും ചെയ്തതോടെ ഇത് മാച്ച് ഫിക്‌സിങ് ആണെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.
Also Read: മുബൈയെ പഞ്ഞിക്കിട്ട് ഗെയ്‌ലും രാഹുലും; മത്സരത്തിലെ നിര്‍ണ്ണായക നിമിഷങ്ങള്‍
ഐപിഎല്‍ ഗവേണിങ് സമിതിയും ബിസിസിഐയും വിഷയത്തില്‍ ഇടപടെണമെന്ന തരത്തിലാണ് ട്വിറ്ററില്‍ ആരാധകര്‍ രംഗത്തെത്തിയത്. എന്നാല്‍ ഉത്തപ്പയുടെ ശ്രദ്ധ തെറ്റിക്കാനായി പന്ത് ഇറക്കിയ നമ്പറാണിതെന്നും ആരാധകര്‍ പറയുന്നു. ഓസീസ് പര്യടനത്തിനിടെ സ്റ്റംപ്‌സിന് പുറകില്‍ നിന്നും ഇത്തരത്തില്‍ പലപരാമര്‍ശങ്ങളും പന്ത് നടത്തിയിരുന്നു താരത്തിന്റെ ശൈലിയാണിതെന്നാണ് ഒരുവിഭാഗം പറയുന്നത്.
advertisement
എന്ത് തന്നെയായാലും പന്തിന്റെ പ്രവചനം ഫലിച്ചതോടെ താരം ഒത്തുകളി വിവാദത്തിലേക്ക് കൂടി വലിച്ചഴക്കപ്പെട്ടിരിക്കുകയാണ്.
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പന്ത് പിടിച്ച പുലിവാല്'; പ്രവചനം സ്റ്റംപ് മൈക്കിലൂടെ പുറത്തെത്തി; ഒത്തുകളിയെന്ന് ആരാധകര്‍
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement